ബിഷപ്പിെൻറ വാദം തെറ്റ്: വ്യക്തി വിരോധമില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി
text_fieldsകൊച്ചി: ലൈംഗിക പീഡനപരാതിയിൽ കന്യാസ്ത്രീക്കും കുടുംബത്തിനും തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിെൻറ ആരോപണം തള്ളി പരാതിക്കാരിയുടെ സഹോദരി.
ബിഷപ്പിെൻറ ഭാഗം ന്യായീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ബിഷപ്പിനോട് വൈരാഗ്യം തോന്നേണ്ട കാര്യമുണ്ടായിരുന്നില്ല. സഹോദരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞ ശേഷമാണ് അദ്ദേഹത്തോട് വിരോധമുണ്ടായതെന്നും ഹൈകോടതി ജങ്ഷനിൽ നിരാഹാര സമരം നടത്തുന്ന കന്യാസ്ത്രീയുടെ സഹോദരി പ്രതികരിച്ചു.
പരാതിക്കാരിയായ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നുവെന്നും നിരവധി തവണ താൻ ശാസിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും ഫ്രാേങ്കാ മുളക്കൽ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മിഷനറീസ് ഓഫ് ജീസസിെൻറ സുപ്രധാന തസ്തികയില്‍ നിന്ന് കന്യാസ്ത്രീയെ പുറത്താക്കിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തിയതായും ഫ്രാേങ്കാ ആരോപിച്ചിരുന്നു. എന്നാൽ ഫ്രാേങ്കായുടെ ഇൗ വാദങ്ങളെ തള്ളിയാണ് കന്യാസ്ത്രീയുടെ സഹോദരി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.