കന്യാസ്ത്രീക്ക് പീഡനം: സർക്കാർ ഇടപെടുന്നില്ലെന്ന് ദേശീയ വനിത കമീഷൻ
text_fieldsന്യൂഡൽഹി: സ്ത്രീ പീഡനപരാതികളിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന് ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ. ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതിയിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കന്യാസ്ത്രീകളുടെ സമരത്തിലും ഇടപെടലുണ്ടാകുന്നില്ലെന്നും രേഖ ശർമ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ അടുത്തകാലത്തായി കൂടി വരുകയാണ്. ഇക്കാര്യങ്ങളിൽ ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് അതൃപ്തി അറിയിക്കും. കന്യാസ്ത്രീകളെയും നേരിട്ട് കാണും.
പി.കെ. ശശി എം.എൽ.എക്കെതിരെ പെൺകുട്ടിയുടെ പരാതി ലഭിച്ചാലുടൻ ഇടപെടും. ആവശ്യമായ സഹായം നൽകുമെന്നും കമീഷൻ വ്യക്തമാക്കി. കന്യാസ്ത്രീയെ ആക്ഷേപിച്ച സംഭവത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട കമീഷനെതിരെ പി.സി. ജോർജ് നടത്തിയ പരാമർശത്തെയും രേഖ ശർമ വിമർശിച്ചു.
പി.സി. ജോർജിന് ദേശീയ വനിതാ കമീഷൻ നിയമം അറിയില്ല. ഡൽഹിയിൽ എത്താൻ പണമില്ലെന്നറിയിച്ചാൽ യാത്രാബത്ത നൽകാം. ഇരയെ അധിക്ഷേപിച്ച പി.സി. ജോർജിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.