ബിഷപ്പിെൻറ പീഡനം: അനുബന്ധക്കേസുകൾ ക്രൈംബ്രാഞ്ചിന്
text_fieldsകോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ അനുബന്ധക്കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സാക്ഷികെള സ്വാധീനിക്കാൻ ശ്രമിച്ച കേസ്, പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസ് എന്നിവയാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഡിവൈ. എസ്.പി യുടെ ജോലി ഭാരം കൂടുതലാണെന്ന് ചുണ്ടിക്കാട്ടിയാണ് നടപടി.
ബിഷപ് ഫ്രാേങ്കാ മുളയ് ക്കലിനെതിരായി നൽകിയ പീഡന പരാതി പിൻവലിക്കാൻ കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതിന് വൈദികൻ ജെയിംസ് എർത്തലിനെതിരെ കേസെടുത്തിരുന്നു. ബിഷപ്പിനെതിരായ പീഡന പാരാതിയെ കുറിച്ച് മിഷണറീസ് ഒാഫ് ജീസസ് മാധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിനൊപ്പം പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം നൽകിയതിനും കേസെടുത്തിരുന്നു. ഇൗ രണ്ട് കേസുകളുമാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ്. പി. സാരഥിക്കാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.