സന്യാസി വിദ്യാര്‍ഥിനിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ
text_fieldsപത്തനംതിട്ട: തിരുവല്ല അതിരൂപതക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന് കോണ്‍വെൻറിലെ സന്യാസിവിദ്യാര്ഥിനി ദിവ്യ പി. ജോണിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ശിപാര്‍ശ ചെയ്തതായി ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. ലോക്കൽ പൊലീസിെൻറ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ.ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശിപാര്‍ശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതിക്കിടയുണ്ടാവാത്തവിധം തുടര്‍നടപടികളും പൊലീസ് സ്വീകരിച്ചു. ഒരുസംഘം വിദഗ്ധ ഡോക്ടര്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് സംഭവസ്ഥലം സംഘം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എറണാകുളം മധ്യമേഖല ക്രൈംബ്രാഞ്ച് ഐ.ജി നേരിട്ട് അന്വേഷണവും നടത്തി. എന്നാല്‍, ലോക്കൽ പൊലീസിെൻറ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ചിെൻറ അന്വേഷണവും നടത്തിയതിനാല്‍ ഈ കേസിെൻറ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തില്‍ കേസ് ക്രൈംബ്രാഞ്ചിെൻറ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിന് ശിപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് അയക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.