Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓടുന്ന...

ഓടുന്ന ആംബുലൻസിൽനിന്ന്​ തെറിച്ചുവീണ നഴ്സിന് പരിക്ക്

text_fields
bookmark_border
ഓടുന്ന ആംബുലൻസിൽനിന്ന്​ തെറിച്ചുവീണ നഴ്സിന് പരിക്ക്
cancel

കോട്ടക്കൽ: ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽനിന്ന്​ തെറിച്ചുവീണ നഴ്സിന് പരിക്ക്. തിരൂർ കുറ്റിപ്പാലയിൽ ഞായറാഴ്ച രാവിലെ 11.45നാണ്​  സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലൻസിലെ നിത്യ എന്ന നഴ്സിനെ  മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരൂരിൽനിന്ന്​ മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സ്ഥിരം അപകടമേഖലയായ കുറ്റിപ്പാല വളവിൽ വെച്ച് ആംബുലൻസിൽനിന്ന്​ നഴ്സ് പുറത്തേക്ക്​വീഴുകയായിരുന്നു. 

മുൻവശത്തെ സീറ്റിലാണ് നഴ്സ് ഇരുന്നിരുന്നത്. ഉടൻ തന്നെ ഈ ആംബുലൻസിൽ ഇവരെ മഞ്ചരിയിലേക്ക് എത്തിച്ചു. ചികിത്സക്ക്​ ശേഷം ഇവർ വീട്ടിലേക്ക്​ മടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnurseambulanceAccident NewsAccident News108
News Summary - nurse got injured after fallen in ambulance
Next Story