നഴ്സിങ് സൂപ്രണ്ട് മാപ്പുപറഞ്ഞു; േകാട്ടയം ഭാരത് ആശുപത്രിയിലെ സമരം അവസാനിച്ചു
text_fieldsകോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർന്നു. നഴ്സുമാരോട് മോശമായി പെരുമാറിയ നഴ്സിങ് സൂപ്രണ്ട് പരസ്യമായി മാപ്പുപറയുകയും മറ്റ് ആവശ്യങ്ങൾ ഇൗ മാസം 19ന് ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ചർച്ചചെയ്യാമെന്ന് മാനേജ്മെൻറ് ഉറപ്പുനൽകുകയും ചെയ്തതോടെയാണ് സമരത്തിന് അവസാനമായത്.
നേരേത്ത ചർച്ചക്ക് തയാറല്ലെന്ന നിലപാടെടുത്ത മാനേജ്മെൻറ് ശനിയാഴ്ച ഇതിന് വഴങ്ങുകയായിരുന്നു. കഴിഞ്ഞദിവസം ജില്ല ലേബർ ഒാഫിസർ വിളിച്ച അനുരഞ്ജനചർച്ച മാനേജ്മെൻറ് ബഹിഷ്കരിച്ചിരുന്നു. ഇതോടെ നഴ്സുമാർ സമരം ശക്തമാക്കി. ശനിയാഴ്ചയും ആശുപത്രിക്കുമുന്നിൽ ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ, പുതുതായി നഴ്സുമാരെ നിയമിക്കാനായി ഇൻറർവ്യൂ നടത്തിയത് കടുത്ത പ്രതിഷേധത്തിനിടയാക്കി. ഇതോടെ ഉച്ചക്ക് രണ്ടോടെ മനേജ്മെൻറ് ചർച്ചക്ക് തയാറാവുകയായിരുന്നു.
മാപ്പുപറയാൻ നഴ്സിങ് സൂപ്രണ്ട് എത്തിയെങ്കിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന് മാത്രമായിരുന്നു ആദ്യം പറഞ്ഞത്. മാപ്പുപറയണമെന്ന് നഴ്സുമാർ വാദിച്ചതോടെ രംഗം വീണ്ടും മുദ്രാവാക്യത്താൽ നിറഞ്ഞു. ഒടുവിൽ പരസ്യമായി മാപ്പുപറഞ്ഞശേഷമാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, ലേബർ റൂമിൽ കാമറ െവച്ചിട്ടുണ്ടെന്ന ആരോപണം നഴ്സുമാർ പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.