നിലപാട് കടുപ്പിച്ച് നഴ്സുമാർ; 24 മുതൽ പണിമുടക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം
text_fieldsതൃശൂർ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ ശമ്പള സ്കെയിൽ പൂർണമായും ഉടൻ നടപ്പാക്കണമെന്നും ചേർത്തല കെ.വി.എം ആശുപത്രി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നഴ്സുമാരുടെ പ്രക്ഷോഭം ശക്തമാക്കാൻ തൃശൂരിൽ ചേർന്ന യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോർഡിെൻറ നിലപാടിനെതിരെ വെള്ളിയാഴ്ച ബോർഡ് യോഗം നടക്കുന്ന കൊല്ലം ഗവ. െഗസ്റ്റ് ഹൗസിലേക്ക് യു.എൻ.എ മാർച്ച് നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് 16 മുതൽ സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കും. 24 മുതൽ സമ്പൂർണ പണിമുടക്കാണ്. അന്നു മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ കരട് വിജ്ഞാപനം വരുന്നത് വരെ കുത്തിയിരിപ്പ് സമരം നടത്തും. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡ്വൈസറി ബോർഡിെൻറ തീരുമാനം െചറുക്കും.
പ്രസിഡൻറ് ജാസ്മിൻഷാ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജനപാൽ അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. രക്ഷാധികാരി വത്സൻ രാമംകുളത്ത്, ദേശീയ ജനറൽ സെക്രട്ടറി എം.വി. സുധീപ്, സംസ്ഥാന ട്രഷറർ ബിബിൻ എൻ. പോൾ, വർക്കിങ് പ്രസിഡൻറ് ഷോബി ജോസഫ്, വർക്കിങ് സെക്രട്ടറി ബെൽജോ ഏലിയാസ് എന്നിവർ സംസാരിച്ചു. തൊഴിൽ സംബന്ധമായി വിദേശത്തേക്ക് പോകുന്ന ദേശീയ ട്രഷറർ അനീഷ് മാത്യു വേരനാനി, ദേശീയ ജോ.സെക്രട്ടറി ജിഷ ജോർജ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.