സമരത്തിലുറച്ച് നഴ്സുമാർ; ആറുമുതൽ അവധിയെടുത്ത് പ്രതിഷേധിക്കും
text_fieldsതിരുവനന്തപുരം: ചർച്ചകൾ മുടങ്ങിയതോടെ ചൊവ്വാഴ്ച മുതൽ അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തിലുറച്ച് നഴ്സുമാർ. മാനേജ്മെൻറ് പ്രതിനിധികൾ പെങ്കടുക്കാത്തതോടെയാണ് ലേബർ കമീഷണർ എ. അലക്സാണ്ടറുടെ നേതൃത്വത്തിൽ ശനിയാഴ്ച വിളിച്ച ഒത്തുതീർപ്പ് ചർച്ച മുടങ്ങിയത്.
ചൊവ്വാഴ്ച ഉച്ചക്കുശേഷം വീണ്ടും ചർച്ചക്ക് തീരുമാനിച്ചിട്ടുണ്ടെങ്കിലും അന്നുമുതൽ അവധിെയടുത്ത് പ്രതിഷേധിക്കാൻ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) തീരുമാനിച്ചു. അതേസമയം, അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന നഴ്സുമാരുടെ സമരം അനാവശ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ചേർത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പാക്കുക, ശമ്പളപരിഷ്കരണം അടിയന്തരമായി നടപ്പാക്കുക, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യു.എൻ.എ നേതൃത്വത്തിൽ നഴ്സുമാർ പ്രതിഷേധിക്കുന്നത്.
പിരിച്ചുവിട്ട നടപടിയിൽ പ്രതിഷേധിച്ച് ചേർത്തല കെ.വി.എം ആശുപത്രിക്കു മുന്നിൽ നഴ്സുമാർ കുറെ കാലമായി സമരത്തിലാണ്. അനിശ്ചിതമായി നീളുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് യു.എൻ.എ ആവശ്യപ്പെട്ടു. നഴ്സുമാർ നടത്തുന്ന സമരങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈകോടതി ഇടപെട്ട് താൽക്കാലികമായി വിലക്കി. തുടർന്നാണ് ചൊവ്വാഴ്ച മുതൽ അവധിയെടുത്ത് പ്രതിഷേധിക്കാൻ വെള്ളിയാഴ്ച തൃശൂരിൽ ചേർന്ന യോഗം തീരുമാനിച്ചത്.
ആശുപത്രികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതു മുന്നിൽ കണ്ടാണ് ലേബർ കമീഷണർ എ. അലക്സാണ്ടറുടെ നേതൃത്വത്തിൽ ശനിയാഴ്ച തിരുവനന്തപുരത്ത് ചർച്ചക്ക് തീരുമാനിച്ചത്. ചർച്ചക്ക് ലേബർ കമീഷണർ ഉൾപ്പെടെ യു.എൻ.െഎ പ്രതിനിധികളും എത്തിയെങ്കിലും ചേർത്തല കെ.വി.എം ആശുപത്രി പ്രതിനിധികൾ എത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.