നഴ്സുമാരുടെ സമരം നേരിടാൻ സർക്കാർ
text_fieldsതിരുവനന്തപുരം/കണ്ണൂർ/കോഴിക്കോട്: നഴ്സ് സമരം നേരിടാൻ കർശനനടപടികളുമായി കണ്ണൂർ, കോഴിക്കോട് ജില്ല ഭരണകൂടങ്ങൾ.
അതേസമയം, നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷനുകൾ അറിയിച്ചു. ആശുപത്രി മാനേജ്മെൻറുകളുടെ എട്ട് അസോസിയേഷനുകൾ സംയുക്തമായി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഴ്സുമാരോട് അനുഭാവപൂർവമായ സമീപനമാണെന്നും 20ന് നാലിന് ചർച്ചക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് വീണ്ടും അറിയിച്ചു. 19ന് ഹൈകോടതിയുടെ മീഡിയേഷൻ കമ്മിറ്റിയും യോഗംചേരുന്നുണ്ട്.
സ്വകാര്യ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികെള വിന്യസിച്ച് കണ്ണൂർ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കലക്ടർ മിർ മുഹമ്മദലി ഉത്തരവിട്ടു. ക്രിമിനൽ നടപടിചട്ടം 144 അനുസരിച്ചുള്ള അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് സൂചിപ്പിച്ചാണ് നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവ്.
കണ്ണൂരിലെ എട്ട് നഴ്സിങ് കോളജുകളിൽനിന്നുള്ള 200ലധികം നഴ്സിങ് വിദ്യാർഥികളെയാണ് ഇന്നു മുതൽ 21വെര പണിമുടക്ക് നടക്കുന്ന ആശുപത്രികളിൽ വിന്യസിക്കുക. ഇതിൽ കണ്ണൂർ ഗവ. സ്കൂൾ ഒാഫ് നഴ്സിങ്ങിലെ വിദ്യാർഥികളുമുണ്ട്. തീരുമാനത്തിെനതിെര പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകും.
സർക്കാർ ആശുപത്രികളിൽ പി.ജി നഴ്സിങ് പഠനം നടത്തുന്നവരെ നിയോഗിച്ച് കൂടുതൽ പേർക്ക് ചികിത്സ ലഭ്യമാക്കാൻ കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസും നിർദേശിച്ചു. മെഡിക്കൽ കോളജിൽ പി.ജി പഠനം നടത്തുന്ന വരെയാണ് വിവിധ ആശുപത്രികളിൽ നിയോഗിക്കുക. നഴ്സുമാരുടെ കുറവ് പരിഹരിക്കുന്നതിനായി ഹൗസ് സർജൻമാർ, പി.ജി ഡോക്ടർമാർ, ഐ.എം.എക്കുകീഴിലെ ഡോക്ടർമാർ എന്നിവരുടെ സഹകരണവും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഈ നടപടി വഞ്ചനപരമാണെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സംഘടനകൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടതോടെയാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) തിങ്കളാഴ്ച ആരംഭിക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചത്.
അതേസമയം, കാസർകോട്, കണ്ണൂർ ജില്ലകളിൽ സമരത്തിലേർപ്പെട്ട ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (െഎ.എൻ.എ) സമരം തുടരാൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. കണ്ണൂരില്‍ പത്തും കാസര്‍കോട് 14ഉം ആശുപത്രികളിലാണ് ഇപ്പോള്‍ പണിമുടക്ക് ആരംഭിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.