നഴ്സുമാരുടെ ശമ്പളവര്‍ധനയിൽ ധാരണയായില്ല; തീരുമാനം സർക്കാറിനു വിട്ടു
text_fieldsതിരുവനന്തപുരം: ആശുപത്രി മേഖലയിലെ ജീവനക്കാരുടെ വേതനം സംബന്ധിച്ച് തൊഴില്‍ വകുപ്പിെൻറ മിനിമം വേതന സമിതി യോഗത്തിൽ അന്തിമ തീരുമാനമായില്ല. വിഷയം സംസ്ഥാന സര്‍ക്കാറിനു വിട്ടു. സര്‍ക്കാര്‍ യോഗം ചേരുന്നതുവരെ ആശുപത്രികളിൽ പ്രക്ഷോഭങ്ങളോ സമരങ്ങളോ ഉണ്ടാകില്ലെന്നും സമിതി ചെയര്മാന് കൂടിയായ ലേബര്‍ കമീഷണര്‍ കെ. ബിജുവിെൻറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ധാരണയായി. ആശുപത്രി മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്, യുനൈറ്റഡ് നഴ്സസ് അസോസിയേഷന് എന്നിവര്‍ കഴിഞ്ഞയാഴ്ച തൃശൂരില്‍ സമരം പ്രഖ്യാപിച്ചിരുന്നു.
മിനിമം ശമ്പളത്തിെൻറ കാര്യത്തില്‍ വ്യക്തമായ തീരുമാനത്തിെലത്താൻ സാധിക്കാഞ്ഞതോടെയാണ് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്തു തീരുമാനം എടുക്കട്ടെയെന്ന നിലപാട് യോഗത്തിൽ ഉണ്ടായത്. സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് യുനൈറ്റഡ് നഴ്സസ് അസോ. ഭാരവാഹികള്‍ അറിയിച്ചു. ബുധനാഴ്ച സെക്രേട്ടറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോ. പ്രസിഡൻറ് ലിബിന് തോമസ് പറഞ്ഞു. തൃശൂരില്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുമെന്നും ഇവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.