Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 9:29 AM GMT Updated On
date_range 18 Sep 2017 9:29 AM GMTമെഡിക്കൽ കോളജിൽ രോഗിക്ക് മരുന്നു മാറി നൽകി; നഴ്സിന് സസ്പെൻഷൻ
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ സാംക്രമിക രോഗവിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗിക്കു ഗുളിക മാറി നൽകി. ഇതിനെ തുടർന്ന് അബോധാവസ്ഥയിലായ രോഗിയെ അടിയന്തര ചികിത്സക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി നഴ്സിനെ അന്വേഷണ വിധേയമായി സസ്പെൻഡ്് ചെയ്തു. സൂപ്രണ്ടിെൻറ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് അച്ചടക്ക നടപടി.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ആർ.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ നിയോഗിച്ചു. രോഗിയുടെ ഇതുവരെയുള്ള ചികിത്സ ചെലവും തുടർചികിത്സ ചെലവും ആരോഗ‍്യ മന്ത്രിയുടെ നിർദേശപ്രകാരം സൗജന‍്യമായി നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സാംക്രമിക രോഗ വിഭാഗത്തിൽ നാഡീസംബന്ധമായ അസുഖങ്ങളെ തുടർന്ന് വാർഡ് 24ൽ ചികിത്സയിലുണ്ടായിരുന്ന ബാബുക്കുട്ടൻനായർക്കാണ് (52) ഗുളിക മാറി നൽകിയത്. സാധാരണ നൽകേണ്ട മരുന്നിനു പകരം മേനാരോഗ ചികിത്സക്കുള്ള എട്ടു ഗുളികകൾ നൽകുകയായിരുന്നു. തുടർന്ന് ബാബുക്കുട്ടൻനായർ അബോധാവസ്ഥയിലായി.
ഇക്കാര്യം ബന്ധുക്കൾ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിർദേശാനുസരണം ഇദ്ദേഹത്തിെൻറ വയറു കഴുകുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. രോഗി പൂർണമായി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ആർ.എം.ഒ, മെഡിസിൻ വിഭാഗം മേധാവി, ഫാർമക്കോളജി വിഭാഗം മേധാവി, നഴ്സിങ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം രോഗികൾക്കുള്ള മരുന്നുകൾ നൽകുന്നതിൽ ചില ജീവനക്കാർ തികഞ്ഞ അലംഭാവം കാട്ടുന്നതായി പരക്കെ ആരോപണമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story