‘അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്?’
text_fieldsതിരുവനന്തപുരം: ‘അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്. കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരുമാസത്തെ ഇടവേളക്കുശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിെൻറ നിഷ്കളങ്ക ചോദ്യം. ‘അതേ’ എന്ന് ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോള്‍ കുഞ്ഞുമുഖത്ത് സന്തോഷത്തിെൻറ ഒരായിരം കുഞ്ഞുപൂക്കള്‍ വിരിഞ്ഞത് എനിക്ക് കാണാമായിരുന്നു. അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മവെക്കാനും കൊതിയുണ്ട്.
പക്ഷേ, നിരീക്ഷണകാലയളവ് തീരാത്തതിനാല്‍ അകറ്റിനിര്‍ത്താനേ നിവൃത്തിയുള്ളൂ. എങ്കിലും അതിജീവനമാണ്. ഈ രാത്രിയും കടന്നുപോകും. കടന്നുപോകുക തന്നെ ചെയ്യും...’ ലോക നഴ്സസ് ദിനത്തില്‍ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് ഷീനയുടെ കുറിപ്പ് അഡീ. ഡയറക്ടര്‍ നഴ്സിങ് എം.ജി. ശോഭന പങ്കുെവച്ചപ്പോള്‍ നിറഞ്ഞ ൈകയടിയായിരുന്നു.
സ്വകാര്യമായ പല ദുഃഖങ്ങളും മറച്ചുെവച്ചാണ് ഓരോ നഴ്സുമാരും കോവിഡിനെതിരെ പൊരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തര്‍ക്കും ഇതുപോലെ പല കഥകളും പറയാനുണ്ടാകും. ഓരോ നഴ്സിനും ബിഗ് സല്യൂട്ട്. അകാലത്തില്‍ പൊലിഞ്ഞ നഴ്സുമാരായ ലിനി, എ.എ. ആഷിഫ്, ഡോണ വര്‍ഗീസ് എന്നിവരെ ഓര്‍ക്കുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നൂറോളം ആശുപത്രികളില്‍നിന്നായി 800ഓളം നഴ്സുമാരാണ് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.