നഴ്സുമാർക്ക് മിനിമം വേതനം നൽകാനാവില്ലെന്ന് മാനേജ്മെൻറുകൾ
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാർക്കും ജീവനക്കാർക്കും നിശ്ചയിച്ച മിനിമം വേതനം നൽകാൻ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സർക്കാറിനെ അറിയിച്ചു.
തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനെ സന്ദർശിച്ചാണ് കേരള ൈപ്രവറ്റ് ഹോസ്പിറ്റൽ അസോ. ഭാരവാഹികൾ നിലപാട് വ്യക്തമാക്കിയത്. സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള കുറഞ്ഞ വേതനം മേയ് മുതൽ ലഭിച്ചില്ലെങ്കിൽ വീണ്ടും സമരത്തെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് നഴ്സസ് അസോ. ഭാരവാഹികളും വ്യക്തമാക്കിയതോടെ കേരളത്തിെൻറ ആരോഗ്യമേഖല വീണ്ടും കലുഷിതമാകുമെന്നാണ് സൂചന.
സർക്കാർ ഉത്തരവ് ഇറങ്ങിയ സ്ഥിതിക്ക് കോടതിയിൽ അപ്പീൽ നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളിലെ നഴ്സുമാർ എല്ലാവരും യുനൈറ്റഡ് നഴ്സസ് അസോ. അംഗങ്ങളല്ല. സമരത്തിനില്ലാത്ത നഴ്സുമാരെ ഉപയോഗിച്ച് ആശുപത്രി നടത്താൻ ശ്രമിക്കണമെന്നും സാധിച്ചില്ലെങ്കിൽ പൂട്ടിയിടണമെന്നുമാണ് അസോസിയേഷൻ തീരുമാനം. സർക്കാർ ഉത്തരവുപ്രകാരമുള്ള ശമ്പളം നൽകേണ്ടിവന്നാൽ കേരളത്തിലെ 60 ശതമാനം ആശുപത്രികളും അടച്ചുപൂട്ടുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉത്തരവ് നടപ്പാക്കിയാൽ ചികിത്സാചെലവ് 120 ശതമാനം കൂട്ടുമെന്നാണ് മാനേജ്മെൻറുകളുടെ നിലപാട്. സർക്കാറിൽനിന്ന് ഇടപെടലുണ്ടായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ആശുപത്രി മാനേജ്മെൻറുകൾ വ്യക്തമാക്കി.
കിടക്കകളുടെ എണ്ണത്തിെൻറ അടിസ്ഥാനത്തിൽ മിനിമം 20,000 രൂപയിൽ തുടങ്ങി 30,000 രൂപ വരെയാണ് പുതുക്കിയ അടിസ്ഥാന ശമ്പളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.