സ്വകാര്യ ആശുപത്രികളിലെ ശമ്പള വർധന: നഴ്സുമാർ ആശങ്കയിൽ
text_fieldsകോട്ടയം: സ്വകാര്യ ആശുപത്രികളിലെ ശമ്പള വർധന വിഷയത്തിലെ സർക്കാർ നിലപാടിൽ നഴ്സുമാർക്ക് ആശങ്ക. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുന്നതിനു മുന്നോടിയായി ചേർന്ന മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ ഒാണേഴ്സ് അസോസിയേഷൻ മുൻനിലപാടിൽനിന്ന് മലക്കം മറിഞ്ഞതാണ് ആശങ്ക സൃഷ്ടിക്കുന്നത്. നഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായ ഉത്തരവ് ഇറങ്ങാൻ സർക്കാർ നൽകിയ നാലുമാസത്തെ കാലയളവ് നവംബർ 20നാണ് അവസാനിക്കുന്നത്. അതുവരെ പണിമുടക്ക് ഉൾപ്പെടെ സമരത്തിലേക്ക് പോകേണ്ടെന്നാണ് നഴ്സുമാരുടെ സംഘടനകളുടെ നിലപാട്.
നേരത്തേ നഴ്സുമാർ ഒരുമാസത്തോളം നടത്തിയ സമരം ഒത്തുതീർപ്പാക്കാൻ മുന്നിട്ടിറങ്ങിയ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകൾ, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് ഉണ്ടാക്കിയ ധാരണ അട്ടിമറിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ജൂലൈ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാൻ ധാരണയായി. ഇത് നടപ്പാക്കാൻ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന മിനിമം വേജസ് കമ്മിറ്റി യോഗത്തിൽ അടിസ്ഥാന ശമ്പളത്തിെൻറ 25 ശതമാനമേ വർധിപ്പിക്കാൻ കഴിയൂവെന്ന് രേഖാമൂലം ലേബർ കമീഷണർക്ക് കത്ത് നൽകിയാണ് ആശുപത്രി ഉടമകളുടെ പിന്മാറ്റം.
ഇതോടെ, സർക്കാർ ഉത്തരവ് ഇറങ്ങിയാലും സ്ഥാപനങ്ങൾ നടപ്പാക്കുമോയെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. സർക്കാർ നിർദേശിച്ച ശമ്പള വർധന അതേപടി അംഗീകരിച്ചാൽ ആശുപത്രികൾ അടച്ചുപൂേട്ടണ്ടി വരുമെന്നും ചികിത്സാച്ചെലവ് കൂടുമെന്നുമാണ് മാനേജ്മെൻറുകളുടെ വാദം. അതിനു പരിഹാരമായി നേരത്തേ മുഖ്യമന്ത്രി ഉറപ്പുനൽകിയ തുകയെക്കാൾ കുറഞ്ഞ നിരക്ക് 16,500 മുതൽ 19,000 രൂപ നൽകാമെന്ന ശമ്പളവ്യവസ്ഥയാണ് മുന്നോട്ടുവെക്കുന്നത്.
ആശുപത്രി ഉടമകളുടെ പുതിയ നിലപാട് അംഗീകരിക്കില്ലെന്ന് നഴ്സുമാരുടെ സംഘടനകൾ വ്യക്തമാക്കിയതോടെ ഒക്ടോബർ 19ന് വീണ്ടും ചേരുന്ന മിനിമം വേജസ് കമ്മിറ്റി യോഗം നിർണായകമാകും. സമിതി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ് ഇറക്കുന്നത്. ഇതിനു മുന്നോടിയായി ആശുപത്രി ഉടമകൾ ഒക്ടോബർ 15ന് എറണാകുളത്ത് യോഗം ചേരുന്നുണ്ട്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ ശിപാർശപ്രകാരമാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്. ആശുപത്രികളുടെ തരംതിരിവ് അനുസരിച്ച് ശമ്പളത്തിൽ വ്യത്യാസമുണ്ട്.
50 കിടക്കകൾവരെയുള്ള ആശുപത്രിയിലെ നഴ്സുമാർക്ക് കുറഞ്ഞ ശമ്പളം 20,000 രൂപയാണ്. 100 മുതൽ 200വരെ 25,500 രൂപയും അതിനുമുകളിൽ 27,800 രൂപയുമാണ് ശമ്പളം. ഇതിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ക്ഷാമബത്തയും കൂട്ടിയാൽ തുകയിൽ നേരിയ വർധനയുണ്ടാകും. സർക്കാർ ഉറപ്പിൽ വിജയാരവം മുഴക്കി സമരത്തിൽനിന്ന് പിന്മാറിയ നഴ്സുമാരോട് പല മാനേജ്മെൻറുകളും പ്രതികാരനടപടിയോടെയാണ് പെരുമാറുന്നത്. ഇതിെൻറ പേരിൽ പുറത്താക്കിയ കോട്ടയം ഭാരത് ആശുപത്രിയിലെ 60 നഴ്സുമാരുടെ അനിശ്ചിതകാലസമരം 64 ദിവസം പിന്നിട്ടിട്ടും പ്രശ്ന പരിഹാരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.