നഴ്സുമാരുടെ സമരം: ആശുപത്രികളിലേക്കുള്ള പ്രവേശനം തടയരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: നഴ്സുമാരുടെ സമരം നടക്കുന്ന ആശുപത്രികളിലേക്ക് ഡോക്ടർമാരും രോഗികളുമടക്കമുള്ളവർക്ക് പ്രവേശനം നിഷേധിക്കരുതെന്ന് ഹൈകോടതി. സമരം ആശുപത്രികളുടെ സുഗമമായ പ്രവർത്തനം തടയുന്ന വിധത്തിലാകരുത്. സമരത്തെ തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തളിപ്പറമ്പ് ലൂർദ്, കണ്ണൂർ ധനലക്ഷ്മി, കണ്ണൂർ കൊയിലി എന്നീ ആശുപത്രികൾ നൽകിയ ഹരജികളിലാണ് ഉത്തരവ്.
സമരത്തിലുള്ള നഴ്സുമാർ ആശുപത്രിയിലേക്ക് ഡോക്ടർമാരടക്കം പ്രവേശിക്കുന്നതിനെ തടയുന്നതായാണ് ഹരജിയിൽ ആരോപിച്ചത്. വഴി തടഞ്ഞും രോഗികളെ കിടത്താൻ അനുവദിക്കാതെയും സംഘർഷാവസ്ഥ സൃഷ്്ടിക്കുകയാണ്. അവശ്യസർവിസായ ആശുപത്രികൾ തടസ്സപ്പെടുത്തുന്നത് കോടതിവിധികളുടെ ലംഘനമാണെന്നും ജീവനുവരെ ഭീഷണിയുള്ള സാഹചര്യത്തിൽ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം.
ആശുപത്രിയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം തടയരുതെന്ന് കോടതി ഉത്തരവിട്ടു. എന്നാൽ, സമരം തീർക്കുന്നതിെൻറ ഭാഗമായി സേവനവേതന ചർച്ചകൾ തുടരുന്നതിന് ഇൗ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.