ഇൗ പൈസ നിനക്കുതന്നെയല്ലേ മോളേ...
text_fieldsകണ്ണൂർ നഗരത്തിൽ പ്രമുഖരെത്തുന്ന ആശുപത്രിയിലാണ് സംഭവം. മക്കളും മരുമക്കളുമെല്ലാം വിദേശത്തുള്ള ഒരമ്മയെ ആശുപത്രിയിലെത്തിക്കുന്നു. അടുത്ത ബന്ധുക്കളൊന്നും സമീപത്തില്ലാതിരുന്ന ഇവരെ സ്വന്തം അമ്മയെപ്പോലെയാണ് നഴ്സ് പരിചരിച്ചത്. രണ്ടാഴ്ചക്കു ശേഷം മടങ്ങുേമ്പാഴേക്കും മക്കളെല്ലാം ആശുപത്രിയിലെത്തിയിരുന്നു. വലിയ ബില്ലാണ് ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയത്. മകളെപ്പോലെ തന്നെ നോക്കിയ കുട്ടിക്ക് എന്തെങ്കിലും കൊടുക്കണമെന്ന് അമ്മക്ക് നിർബന്ധം. ബില്ലിൽ അതെല്ലാമുണ്ടെന്ന് മക്കൾ പറഞ്ഞു. നഴ്സിങ് ചാർജായി രേഖപ്പെടുത്തിയ തുക കണ്ട് ഇൗ പൈസ നിനക്കു തന്നെയല്ലേ മകളേ എന്ന് അമ്മ ചോദിക്കുേമ്പാൾ അതേയെന്നായിരുന്നു മറുപടി. ശമ്പളത്തിെൻറ മൂന്നിരട്ടിയിലധികം ഒരു രോഗിയിൽ നിന്ന് നഴ്സിങ് ചാർജായി ഇൗടാക്കുന്ന ആശുപത്രി, പക്ഷേ ആ പണം തങ്ങൾക്ക് നൽകുന്നില്ലെന്ന് നഴ്സുമാർ പറയുന്നു. ഒരു സിറിഞ്ച് വെക്കുേമ്പാൾ പോലും പ്രോസസിങ് ചാർജ് ഇൗടാക്കുന്നുണ്ട്. എന്നാൽ, നഴ്സുമാർക്ക് ഇതിെൻറ ഒരാനുകൂല്യവുമില്ല.
അൺ ക്വാളിഫൈഡ് എന്ന കൊള്ള
ആശുപത്രിയുടെ തുടക്കകാലത്ത് ഉണ്ടാവുകയും പിന്നീട് നഴ്സുമാർക്ക് നിർബന്ധമാക്കിയ യോഗ്യതകളില്ലാതായ നഴ്സുമാരാണ് പലയിടത്തും അൺ ക്വാളിഫൈഡ് നഴ്സുമാർ എന്ന പേരിൽ ജോലി ചെയ്യുന്നത്. പ്രതിമാസം 900 രൂപ മാത്രം കിട്ടുന്നവരുമുണ്ട് ഇവരിൽ. ജോലിക്കിടയിൽ നാശനഷ്ടമുണ്ടായാൽ ഇവരിൽ നിന്നാണ് ഇൗടാക്കുക. വൻകിട ആശുപത്രികളിൽ സാധാരണ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം ലഭിക്കുന്നവരുമുണ്ട്. എന്നാലും അൺ ക്വാളിഫൈഡ് നഴ്സുമാരുെട പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടരുന്നു.
അടിമകളും ഉടമകളും
ചികിത്സക്കിടെ ഡോക്ടർക്ക് അബദ്ധം പറ്റിയാൽ ഡോക്ടറെ രക്ഷിക്കുന്നതിനാണ് നഴ്സുമാർ ശ്രമിക്കുക. അലിഖിത നിയമമാണത്. എന്നാൽ, ഇൗ ആനുകൂല്യം പലപ്പോഴും ഡോക്ടർമാർക്കില്ല. ജാതിയും മതവും നിറവുമെല്ലാം ഡോക്ടർക്ക് നഴ്സുമാരോടുള്ള ഇഷ്ടാനിഷ്ടങ്ങൾക്ക് കാരണമാകാറുണ്ട്. നിസ്സാര പിഴവിന് കണ്ണൂരിലെ പട്ടികജാതിക്കാരിയായ നഴ്സിനെ ഡോക്ടർ കവിളത്തടിച്ചു. പട്ടികജാതി മേഖലയിൽ നിന്ന് അപൂർവം പേരാണ് ഇൗ ജോലിക്കെത്തുന്നത്. ഇൗ നഴ്സിനുണ്ടായ അനുഭവത്തിനെതിരെ നടപടിയെടുക്കുന്നതിനുപകരം ആശുപത്രിക്കും ഡോക്ടർക്കുമുണ്ടാകുന്ന ചീത്തപ്പേര് ഒഴിവാക്കുകയായിരുന്നു മറ്റ് നഴ്സുമാർ.
ഒാവർ ഡ്യൂട്ടി, എക്സ്ട്ര ഡ്യൂട്ടി...
ആറു മണിക്കൂറാണ് നഴ്സുമാരുടെ േജാലി സമയം. എന്നാൽ, ഇതിനുശേഷവും മണിക്കൂറുകൾ തുച്ഛമായ പണത്തിന് ജോലി ചെയ്യേണ്ടിവരുന്നു. ഒാവർ ഡ്യൂട്ടി, നൈറ്റ് ഡ്യൂട്ടി, എക്സ്ട്ര ഡ്യൂട്ടി എന്നിങ്ങനെ പേരുകളിലാണ് ഡ്യൂട്ടി. ചില ആശുപത്രികളിൽ ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്താൽ 50 രൂപ ലഭിക്കും. മിക്ക ആശുപത്രികളിലും ഇത് 25 രൂപയോ താഴെയോ ആണ്. ഇതിന് വിസമ്മതിക്കുന്നവർക്കെതിരെ പ്രതികാര നടപടിയെടുക്കും, സ്ഥാപനം വിട്ടുപോകുേമ്പാൾ മോശം റിപ്പോർട്ടും നൽകും. മെയിൽ നഴ്സുമാരോട് നോ പറയുകയാണ് പല ആശുപത്രി മാനേജ്മെൻറുകളും. സമീപകാലത്ത് സമരം വ്യാപകമായത് മെയിൽ നഴ്സുമാർ മൂലമാണെന്ന ചിന്തയാണ് മാനേജുമെൻറുകൾക്ക്.
സഹകരണ ആശുപത്രികൾ പൊട്ടിത്തെറിയുടെ വക്കിൽ
കണ്ണൂരിലെ എ.കെ.ജി ഉൾപ്പെടെയുള്ള സഹകരണ ആശുപത്രികളിലെ നഴ്സുമാർ സമരത്തിന് ഇറങ്ങിയിട്ടില്ല. സ്വകാര്യ ആശുപത്രികളിലേതിനേക്കാൾ മെച്ചപ്പെട്ട വേതനം നൽകുന്നുണ്ടെങ്കിലും അർഹമായ വേതനമായിട്ടില്ല. സർക്കാറിനെ പ്രതിസന്ധിയിലാക്കരുത് എന്നതടക്കം പല അടവുകൾ പയറ്റിയാണ് സഹകരണ മാനേജ്മെൻറുകൾ നഴ്സുമാരെ പിടിച്ചുനിർത്തിയിരിക്കുന്നത്. സമരം അനിശ്ചിതമായി നീളുകയാണെങ്കിൽ സഹകരണ ആശുപത്രികളിലെ നഴ്സുമാരും തെരുവിലിറങ്ങും.
വിദേശ നിയമനങ്ങളിൽ കുറവ്
വിദേശ റിക്രൂട്ട്മെൻറിലെ ചതിക്കുഴി ഇല്ലാതാക്കാനാണ് നഴ്സുമാരുടെ വിദേശ നിയമനങ്ങൾ നോർക്ക, ഒഡേപെക് എന്നിവ മുഖേനയാക്കിയത്. നഴ്സുമാരുടെ നിയമനങ്ങളിൽ വൻ കുറവാണ് ഇതിനു ശേഷമുണ്ടായത്. നോർക്കയും ഒഡേപെക്കും ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പായ 2014ൽ 25000 നഴ്സുമാരാണ് കേരളത്തിൽനിന്ന് വിദേശ രാജ്യങ്ങളിൽ ജോലി നേടിയത്. 2015ൽ ഇത് 2000മായും 2016ൽ 800 ആയും കുറഞ്ഞു.
സമരകേന്ദ്രം കണ്ണൂർ
ജൂലൈ ഒന്നു മുതൽ സെക്രേട്ടറിയറ്റിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറയും ഇന്ത്യൻ നഴ്സസ് അസോസിയേഷെൻറയും ആഭിമുഖ്യത്തിൽ സമരം തുടങ്ങുന്നതിനു മുമ്പ് കണ്ണൂരിലെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ പണിമുടക്ക് തുടങ്ങി. അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കിയാണ് സമരം നടത്തിയത്. ഇപ്പോൾ ജില്ലയിലെ ഒമ്പത് ആശുപത്രികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ കാസർകോട് ജില്ലയിലെ ഒരു ആശുപത്രിയിലും സമരം ആരംഭിച്ചു. മാനേജ്മെൻറിെൻറ സമ്മർദങ്ങൾക്കടിപ്പെട്ടുള്ള വ്യവസ്ഥകൾക്കു വിധേയമായി സമരം തീർക്കുന്നതിനുള്ള നീക്കങ്ങളുണ്ടായതോടെയാണ് ജൂലൈ 17ന് സമ്പൂർണ സമരത്തിന് സംഘടനകൾ ഒരുങ്ങുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.