നഴ്‌സുമാരുടെ വേതനവർധന; ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കും -തൊഴില്‍ മന്ത്രി
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെ വേതനവര്‍ധന നടപ്പിലാക്കുന്നത് സംബന്ധിച്ച് ചട്ടപ്രകാരമുള്ള നടപടി എത്രയും വേഗം സ്വീകരിക്കുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. വേതനവര്‍ധന സംബന്ധിച്ച നിർദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ വ്യവസായബന്ധ സമിതി ഈ മാസം പത്തിന് യോഗം ചേരും. എത്രയും വേഗം തീരുമാനം കൈക്കൊള്ളാനാണ് 20-ന് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം നേരേത്തയാക്കിയത്. സമരത്തിലുള്ള നഴ്സുമാരുടെ സംഘടനകളുമായി വെേവ്വറെ നടത്തിയ ചർച്ചക്കുശേഷമാണ് മന്ത്രി ഇക്കാര്യം വാർത്തക്കുറിപ്പിൽ അറിയിച്ചത്.
ആശുപത്രി ജീവനക്കാരുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിന് അഭിപ്രായ സമന്വയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിെൻറ ഭാഗമായി എല്ലാ സംഘടന പ്രതിനിധികളെയും മന്ത്രി നേരില്‍കേള്‍ക്കും. മാനേജ്മെൻറ് പ്രതിനിധികളുടെ അഭിപ്രായംകൂടി പരിഗണിച്ച് തൊഴിലാളികളുടെ അര്‍ഹതപ്പെട്ട ആനുകൂല്യം ഉറപ്പാക്കാനും കുറഞ്ഞ വേതനം പുതുക്കിനിശ്ചയിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി.
അതേസമയം, ചൊവ്വാഴ്ച രാവിലെ മന്ത്രിയുമായി ചർച്ച നടത്തിയ ഇന്ത്യൻ നഴ്സസ് അസോ.(െഎ.എൻ.എ) ഭാരവാഹികൾ സുപ്രീകോടതി വിധിപ്രകാരമുള്ള ശമ്പളപരിഷ്കരണമാണ് നടപ്പാക്കേണ്ടതെന്ന് ആവശ്യപ്പെട്ടു. മിനിമം വേജസ് ആക്ട് പ്രകാരമുള്ള വേതനവർധന സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു. മന്ത്രിയുടെ അഭ്യർഥന പ്രകാരം ഇൗ മാസം എട്ടിന് കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ തുടങ്ങാനിരുന്ന പണിമുടക്ക് സമരം 11ലേക്ക് മാറ്റാൻ തീരുമാനിച്ചു. 10ന് നടക്കുന്ന യോഗത്തിൽ തീരുമാനമായില്ലെങ്കിൽ 11ന് പണിമുടക്ക് സമരവുമായി മുന്നോട്ടുപോകും.
എന്നാല്‍, സെക്രേട്ടറിയറ്റ് പടിക്കലെ നിരാഹാരസമരവും കണ്ണൂര്‍ ജില്ലയിലെ നഴ്സുമാരുടെ പണിമുടക്കും തുടരുമെന്നും െഎ.എൻ.എ അറിയിച്ചു. 10ന് നടക്കുന്ന ചര്‍ച്ചയിലെ തീരുമാനം പ്രതികൂലമാകുന്ന സാഹചര്യമാണെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ സമരം മറ്റു ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നു ഭാരവാഹികളായ ലിജു വേേങ്ങൽ, ലിബിൻ തോമസ്, എൻ.കെ. ദിലീപ് എന്നിവർ അറിയിച്ചു. വൈകീട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും മന്ത്രിയുമായി ചർച്ച നടത്തി. പത്തിലെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാക്കാനാകുമെന്ന് മന്ത്രി അറിയിച്ചതായി ജാസ്മിൻഷാ അറിയിച്ചു. തീരുമാനമാകുന്നതുവരെ ജില്ലകളിലെ സമരപരിപാടികൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.