നിലം തുടക്കാനും മാലിന്യം കോരാനും നഴ്സ്
text_fieldsഒാരോ ആശുപത്രിക്കിടക്കയിലും ഇരുട്ടിനെ മുഖാമുഖം കാണുന്ന രോഗിക്കുമുന്നിൽ വെളിച്ചമേന്തി നിൽക്കുന്ന മാലാഖമാരാകാനാണ് അഞ്ചുലക്ഷം രൂപ ചെലവിട്ട് നഴ്സിങ് പഠിക്കുന്നത്. വെളുത്തവസ്ത്രവും വെള്ള തലപ്പാവും ധരിച്ച് ഇവർ മരുന്നുനൽകുേമ്പാൾ അസുഖം പാതിമാറുന്നുവെന്ന് രോഗിക്ക് തോന്നണം എന്ന് നഴ്സിങ് പഠനത്തിൽ പ്രത്യേകം പറയുമത്രെ. ഇങ്ങനെയുള്ള സ്വപ്നവുമായി കാഞ്ഞങ്ങാെട്ട പ്രമുഖ ആശുപത്രിയിലെത്തിയതാണ് നിയാ തോമസ് (പേര് സാങ്കൽപികം).
ഒരിക്കൽ മൂന്നാം ക്ലാസുകാരൻ മാനേജർ പറഞ്ഞു: ‘‘നീ പുതിയതല്ലേ, ആ മുറീല് ഒരുത്തൻ കാറീട്ട്ണ്ട് (ഛർദിച്ചിട്ടുണ്ട്), അത് കോര്‍’’.
ഇതുകേട്ട് നിയ ഞെട്ടി.
‘‘അതെെൻറ പണിയല്ലല്ലോ’’ എന്ന് ആദ്യ ദിവസംതന്നെ പറഞ്ഞു.
‘‘നഴ്സല്ലേ, ഇതെല്ലം എട്ക്കണം’’ എന്നായി മാനേജർ.
ഇതാണ് ഫ്ലോറൻസ് നൈറ്റിങ്േഗളിെൻറ പിന്തുടർച്ചക്കാരുടെ ജീവിതം.
നഴ്സ് ആരാെണന്നോ അവരുടെ ജോലി എന്താണെന്നോ മിക്ക ആശുപത്രി മാനേജർമാർക്കും അറിയില്ല. ഡോക്ടർമാർ ആശുപത്രി പണിയും. മൂന്നാം ക്ലാസും ഗുസ്തിയുമുള്ള അളിയന്മാരെ മാനേജർമാരാക്കും. നഴ്സുമാരുണ്ട് എന്ന കാരണത്താൽ കാഞ്ഞങ്ങാെട്ട പ്രമുഖ ആശുപത്രിയിൽ അറ്റൻഡർമാരെയും വാർഡ് ബോയിയെയും നിയമിക്കാറില്ല. രോഗി ഛർദിച്ചാൽ അത് വൃത്തിയാക്കേണ്ടത് നഴ്സ്, കിടക്ക വിരിക്കേണ്ടത് നഴ്സ്, അലക്കേണ്ടത് നഴ്സ്, മുറി തൂത്തുവാരേണ്ടതും ചപ്പുചവറുകൾ ചുമന്ന് മാലിന്യക്കുട്ടയിലേക്ക് തള്ളേണ്ടതുവരെ ഇൗ വെള്ളക്കുപ്പായക്കാർ.
നഴ്സിങ് എന്ന സങ്കൽപംതന്നെ ആശുപത്രി മാനേജ്മെൻറ് പൊളിച്ചടുക്കി. ഇപ്പോൾ നടക്കുന്ന സമരത്തിെൻറ പശ്ചാത്തലത്തിൽ ഇപ്പറഞ്ഞ ആശുപത്രിയുടെ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. മൂന്നാം നിലയിലെ രോഗിയെ വീൽചെയറിൽ ഗ്രൗണ്ട് ഫ്ലോറിലേക്ക് കൊണ്ടുവരുന്ന മെയിൽ നഴ്സുമാരുടെ ‘നഴ്സിങ് ’ ആണ് വിഡിയോ. ഇൗ ജോലി അവരെക്കൊണ്ട് ചെയ്യിക്കുന്നത് തൊഴിൽ നിയമലംഘനമാണെന്ന് കണ്ടുകൊണ്ടാണ് വിഡിയോ പ്രചരിക്കുന്നത്. 12,000 രൂപ ശമ്പളം അക്കൗണ്ടിൽ നിക്ഷേപിക്കും. മാസാദ്യം തന്നെ 4000 രൂപ പിൻവലിച്ച് ആശുപത്രി മാനേജർക്ക് തിരികെ നൽകണം. ഒറിജിനൽ സർട്ടിഫിക്കറ്റ് പിടിച്ചുവെക്കും, ജോലിപരിചയ സർട്ടിഫിക്കറ്റിൽ മോശം പ്രകടനം എന്ന് എഴുതിവെക്കും. ജോലി രാജിവെക്കാൻപോലും കഴിയാതെ കൂട്ടിലിട്ട് പീഡിപ്പിക്കപ്പെടുന്ന മാലാഖമാരായി നഴ്സുമാർ മാറി. പുതിയ നിയമങ്ങളുടെ കരുത്തുമാത്രമാണ് വനിത നഴ്സുമാർക്ക് കൂടെയുള്ളത്. നഴ്സുമാരുടെ സംഘടന ശക്തമാകാൻ തുടങ്ങിയതോടെ സംഘടന രൂപവത്കരിക്കരുെതന്ന നിബന്ധനയാണ് മാനേജ്മെൻറുകൾ ആദ്യം മുന്നോട്ടുവെക്കുന്നത്.
ഗുണ്ടകൾ നഴ്സുമാരുടെ വീട്ടിൽ
പണിമുടക്കിയ നഴ്സുമാരെ ജോലിയിലെത്തിക്കാൻ ഭീഷണിയും ഗുണ്ടാവിളയാട്ടവും. സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് കണ്ണൂരിലെ ആശുപത്രികളിൽ പണിമുടക്കിയ നഴ്സുമാരുടെ വീടുകളിലാണ് ആശുപത്രി മാനേജ്മെൻറ് ഏർപ്പെടുത്തിയ ഗുണ്ടകൾ വന്നത്. സൗഹൃദത്തിൽ സംസാരം തുടങ്ങി ജോലിയിൽനിന്ന് പിരിച്ചുവിടുമെന്നും ഉപകരണങ്ങൾ കേടാക്കിയെന്നതിന് കേസ് കൊടുക്കുമെന്നുമൊക്കെയാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. ആശുപത്രിക്കുനേരെ കളിച്ചാൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ഇവർ ഭീഷണിമുഴക്കിയിട്ടുണ്ട്. ആശുപത്രികൾക്കുമുന്നിലെ സമരപ്പന്തലിൽ എത്തിയും നഴ്സുമാരെ മാനേജ്മെൻറിെൻറ ആളുകൾ ഭീഷണിപ്പെടുത്തുന്നുണ്ട്.
സമരം പൊളിക്കാൻ ‘സഹകരണം’
നഴ്സുമാർ സമരത്തിലായപ്പോൾ സ്വകാര്യാശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ സഹകരണാശുപത്രിയുടെ സഹകരണം. നഴ്സിങ് വിദ്യാർഥികെള സ്വകാര്യാശുപത്രിയിലേക്ക് അയച്ചുകൊടുത്താണ് സമരക്കാരുടെ നിസ്സഹകരണം മറികടക്കാൻ കണ്ണൂരിലെ പ്രമുഖ സഹകരണാശുപത്രി തയാറായത്. നഴ്സിങ് വിദ്യാർഥികളെ മിക്ക ആശുപത്രികളിലും നഴ്സുമാരായാണ് പരിഗണിക്കുന്നത്. സ്റ്റാഫ് നഴ്സുമാർ ചെയ്യുന്ന ജോലികളൊക്കെ ഇവരെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. സ്വകാര്യാശുപത്രിയിൽ ജോലിചെയ്യുന്ന നൂറിലധികം നഴ്സുമാർ പണിമുടക്കിയതോടെ അത്യാഹിതവിഭാഗമൊഴികെ എല്ലാ പ്രവർത്തനങ്ങളും താളംതെറ്റിയിരുന്നു. ഇതോടെയാണ് സഹകരണാശുപത്രി സഹായമായി വിദ്യാർഥികളുടെ സേവനം വിട്ടുനൽകിയത്. വിദ്യാർഥികെള വിട്ടുനൽകിയ സഹകരണാശുപത്രിയിലെ നഴ്സുമാർ പണിമുടക്കിൽ പെങ്കടുക്കുന്നില്ല. എന്നാൽ, നഴ്സുമാരുടെ സമരത്തിന് ഇവർ പിന്തുണയർപ്പിച്ചിട്ടുണ്ട്.
പ്രസവവാർഡിലും വസ്ത്രം മാറുന്നിടത്തും സി.സി ടി.വി കാമറയെന്ന്
ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ആശുപത്രി അധികൃതർ
കോട്ടയം: ഭാരത് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി സമരം നടത്തുന്ന നഴ്സുമാർ. വെള്ളിയാഴ്ച രാവിലെ ജില്ല ലേബർ ഒാഫിസിൽ നഴ്സുമാരുടെ പ്രതിനിധികളുമായുള്ള ചർച്ചയിൽ മാനേജ്മെൻറ് വിട്ടുനിന്നതോടെയാണ് നഴ്സുമാർ ആരോപണം ഉന്നയിച്ചത്. നഴ്സുമാർ വസ്ത്രം മാറുന്ന സ്ഥലത്തും പ്രസവവാർഡിലും സി.സി ടി.വി കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് നഴ്സുമാർ പറഞ്ഞു. എച്ച്1 എൻ1 രോഗികൾക്ക് ഒപ്പം മറ്റ് രോഗികളെയും കിടത്തിച്ചികിത്സിക്കുന്നു. ഇവരെ പരിചരിക്കുന്നതിന് നഴ്സുമാർക്ക് കൈയുറയും മുഖാവരണവും നൽകുന്നില്ല. ഉപയോഗിച്ച കൈയുറ വീണ്ടും ഉപയോഗിക്കാൻ നിർബന്ധിക്കുന്നു.
എട്ട് മണിക്കൂർ ഡ്യൂട്ടിക്കിടെ അഞ്ച് മിനിറ്റാണ് ഭക്ഷണം കഴിക്കാൻ നൽകുന്നത്. ചോറുണ്ണുതുപോലും നോക്കാൻ ആളെ നിയോഗിച്ചിട്ടുണ്ട്. ആഴ്ചയില്‍ ഒരുദിവസം ഡ്യൂട്ടി ഓഫ് നല്‍കണമെന്ന ചട്ടംപോലും പാലിക്കുന്നില്ല. മാസം പരമാവധി മൂന്ന് അവധിയാണ് തരുന്നത്. അവകാശപ്പെട്ട ലീവ് എടുത്താല്‍ 1000 രൂപ വരെ ശമ്പളത്തില്‍നിന്ന് പിടിക്കും. അസുഖം ബാധിച്ച് വരാതിരുന്നാല്പോലും ഇതാണ് അവസ്ഥ. രാത്രി തങ്ങുന്നവര്‍ക്ക് കിടക്കാന്‍പോലും സൗകര്യമില്ല. ഒ.പിയോടു ചേര്‍ന്ന് ചോര്‍ന്നൊലിക്കുന്ന മുറിയില്‍ നിലത്ത് ഷീറ്റ് വിരിച്ചാണ് കിടക്കുന്നത്. മൊബൈല്‍ ഫോണ്‍ എല്ലാവരും ഒരുപെട്ടിയില്‍ നിക്ഷേപിച്ചശേഷമാണ് ജോലിക്ക് കയറുന്നത്. നഴ്സുമാരെ അടിമുടി പരിശോധിക്കുന്നത് പതിവാണ്.
മാനേജ്മെൻറിെൻറ അടുപ്പക്കാരായ ചില മുതിര്‍ന്ന ജീവനക്കാര്‍ മോശമായി പെരുമാറുന്നതായും നഴ്സുമാർ പറഞ്ഞു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഭാരത് ആശുപത്രി ഡയറക്ടർ ഡോ. വിനോദ് പറഞ്ഞു. സമരം ശക്തമാക്കാൻ വസ്തുതവിരുദ്ധമായ കാര്യങ്ങളാണ് ആേരാപിക്കുന്നത്. നോട്ടീസുപോലും നൽകാതെ രോഗികളെ വെല്ലുവിളിച്ച് നടത്തുന്ന സമരം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.