നഴ്സിങ് സമരം; ഇന്നത്തെ ചർച്ച നിർണായകം
text_fieldsതിരുവനന്തപുരം: ചർച്ചകൾ ഒാരോന്നായി പരാജപ്പെടുകയും സമരം ശക്തമായി മുന്നാട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിൽ നഴ്സുമാരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച നടക്കുന്ന ചർച്ച നിർണായകമാകും.
അതേസമയം, ഹൈകോടതിയുടെ മേൽനോട്ടത്തിൽ ബുധനാഴ്ച നടന്ന മധ്യസ്ഥ ചർച്ച പരാജയമെന്ന് യുനൈറ്റഡ് നഴ്സസ് അസോ. (യു.എൻ.എ) അറിയിച്ചു. അതിെൻറ അടിസ്ഥാനത്തിൽ നിലവിൽ ജോലിചെയ്യുന്ന നഴ്സുമാർ വ്യാഴാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. അത്യാഹിത വിഭാഗങ്ങൾ, ഒ.പി മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയെ ഒഴിവാക്കുമെന്നും യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച മുതൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽകൂടി സമരം ആരംഭിക്കുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അറിയിച്ചു.
സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള അടിസ്ഥാന ശമ്പളം ലഭിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിലും മറ്റ് ജില്ല കേന്ദ്രങ്ങളിലും മൂന്നാഴ്ചയിലേറെയായി നഴ്സുമാർ നടത്തിവരുന്ന സമരം ഒത്തുതീർക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. രാവിലെ മിനിമം വേജസ് കമ്മിറ്റിയും വ്യവസായ ബന്ധസമിതിയും (െഎ.ആർ.സി) സംയുക്ത യോഗംചേരും. അതിെൻറ റിപ്പോർട്ട് കൂടി പരിഗണിച്ചാവും മുഖ്യമന്ത്രി വിഷയം ചർച്ചചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.