സൗകര്യങ്ങളില്ല ആറു നഴ്സിങ് കോളജുകളുടെ അംഗീകാരം പിൻവലിക്കും
text_fieldsതിരുവനന്തപുരം: സർവകലാശാല നിഷ്കർഷിക്കുന്ന സൗകര്യങ്ങൾ ഇല്ലാത്ത ആറ് നഴ്സിങ് കോളജുകളുടെ അംഗീകാരം പിൻവലിക്കാൻ തീരുമാനം. കൂടാതെ നാല് കോളജുകളുടെ സീറ്റുകളും വെട്ടിക്കുറക്കും. ഇതുമൂലം 300 ബി.എസ്സി നഴ്സിങ് സീറ്റുകൾ നഷ്ടപ്പെടും. ആരോഗ്യസർവകലാശാല ഗവേണിങ് കൗൺസിലാണ് തീരുമാനം കൈക്കൊണ്ടത്.
നഴ്സിങ് കോളജ് ഓഫ് ഗുരു എജുക്കേഷനൽ ട്രസ്റ്റ് കോട്ടയം, തിയോഫിലസ് കോളജ് ഓഫ് നഴ്സിങ് കോട്ടയം, ഇന്ദിര ഗാന്ധി നഴ്സിങ് കോളജ് എറണാകുളം, മേഴ്സി കോളജ് ഓഫ് നഴ്സിങ് കൊട്ടാരക്കര, രുഗ്മിണി കോളജ് ഓഫ് നഴ്സിങ് വെള്ളറട തിരുവനന്തപുരം, നൈറ്റിങ്ഗേൾ കോളജ് ഓഫ് നഴ്സിങ് നെടുമങ്ങാട് എന്നിവയുടെ അംഗീകാരമാണ് പിൻവലിക്കാൻ തീരുമാനിച്ചത്.
അംഗീകാരം പിൻവലിച്ച കോളജുകൾക്ക് ഇൗ വർഷം പ്രവേശനം നടത്താൻ കഴിയില്ലെന്ന് ഗവേണിങ് കൗൺസിൽ അംഗങ്ങൾ അറിയിച്ചു. സ്വാശ്രയ നഴ്സിങ് കോളജുകളെക്കുറിച്ച് ഉയർന്ന പരാതികൾ അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
നഴ്സിങ് കോളജിന് ചേർന്ന് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രി വേണമെന്ന് സർവകലാശാലയും നഴ്സിങ് കൗൺസിലും നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, ആവശ്യമായതിെൻറ 20 ശതമാനം രോഗികളെപ്പോലും കിടത്തി ചികിത്സിക്കാൻ സൗകര്യമില്ലാത്ത കോളജുകളുടെ അംഗീകാരമാണ് പിൻവലിക്കുന്നത്. 30 ശതമാനം വരെ രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമില്ലാത്തവയുടെ സീറ്റുകളാണ് വെട്ടിക്കുറച്ചത്.
എരുമേലി അസീസി, കണ്ണൂര് കനോഫ, കോഴഞ്ചേരി ഫയോനില്, പാലക്കാട് സെവന്ത്ഡേ എന്നിവയാണ് സീറ്റുകൾ വെട്ടിക്കുറച്ച കോളജുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.