നഴ്സിങ് ഇേൻറൺഷിപ്: അപ്പീൽ ഫയലിൽ
text_fieldsെകാച്ചി: നഴ്സിങ് പഠനം പൂർത്തിയായവരെ ഇേൻറൺഷിപ്പിൽനിന്ന് ഒഴിവാക്കിയ ഉത്തരവുകൾ ശരിെവച്ച സിംഗിൾബെഞ്ച് വിധിെക്കതിരായ അപ്പീൽ ഹരജി ൈഹകോടതി ഫയലിൽ സ്വീകരിച്ചു. സംസ്ഥാന സർക്കാർ, സർവകലാശാല, നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ എന്നിവ പുറപ്പെടുവിച്ച ഉത്തരവുകൾ നിയമാനുസൃതമാണെന്നും നടപടി സ്വേച്ഛാപരമാണെന്ന് വിലയിരുത്താനാവില്ലെന്നും വ്യക്തമാക്കുന്ന വിധി ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ അപ്പീലാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
അതേസമയം, സിംഗിൾബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അനുവദിച്ചില്ല. 2007നും അതിനുശേഷവും നഴ്സിങ് കോഴ്സിന് ചേർന്നവർക്ക് ഇേൻറൺഷിപ് ഒഴിവാക്കിയ ഉത്തരവുകൾ മുൻ പരിചയമില്ലാത്തവരെ നഴ്സുമാരായി നിയമിക്കാൻ നിർബന്ധിതരാക്കുന്നതാെണന്നാണ് ഹരജിക്കാരുെട വാദം. ഇേൻറൺഷിപ് റദ്ദാക്കിയ സർക്കാർ ഉത്തരവിനനുസൃതമായി കേരള, കാലിക്കറ്റ് സർവകലാശാലകൾ സിലബസിൽ മാറ്റം വരുത്തി. എന്നാൽ, നഴ്സിങ് വിദ്യാർഥികളുടെ ഇേൻറൺഷിപ് റദ്ദാക്കുന്നത് എം.ബി.ബി.എസ് വിദ്യാർഥികളുടെ ഹൗസ് സർജൻസി റദ്ദാക്കുന്നതിന് തുല്യമാണെന്നും മതിയായ പരിശീലനം ലഭിക്കാത്ത നഴ്സുമാരെ ആശുപത്രികളിൽ നിയമിക്കാനാവില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഒരു വർഷ പ്രവൃത്തി പരിചയമുള്ളവരെ നിയമിച്ചാൽ മതിയെന്ന് അസോസിയേഷൻ തീരുമാനിച്ചെങ്കിലും ഇത് 1953 ലെ നഴ്സസ് ആൻഡ് മിഡ്വൈവ്സ് ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും കൗൺസിലിൽ രജിസ്റ്റർ ചെയ്തവർ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിക്കാൻ യോഗ്യരാണെന്നും വ്യക്തമാക്കി കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ സർക്കുലർ ഇറക്കി.
സർക്കാറിെൻറയും കൗൺസിലിെൻറയും ഉത്തരവുകൾ നിയമവിരുദ്ധമാണെന്ന് അപ്പീലിൽ പറയുന്നു. നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ സർക്കുലർ ബാധകമാവുക. കേരള െപ്രെവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷന് ഇതു ബാധകമല്ലാത്തതിനാൽ സിംഗിൾബെഞ്ചിെൻറ ഇത് സംബന്ധിച്ച നിലപാട് നിലനിൽക്കുന്നതല്ലെന്നാണ് അപ്പീലിലെ വാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.