Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്സിങ് ഓഫീസർ കോവിഡ്...

നഴ്സിങ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
നഴ്സിങ് ഓഫീസർ കോവിഡ് ബാധിച്ച് മരിച്ചു
cancel

വർക്കല: താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫീസർ കോവിഡ് ബാധിച്ചു മരിച്ചു. വർക്കല പുത്തൻചന്ത വില്വമംഗലം വീട്ടിൽ യേശുമണിയുടെ ഭാര്യ സരിത(45) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏഴ് മുതൽ ഇവർക്ക് കല്ലറ സി.എഫ്.എൽ.ടി.സിയിലായിരുന്നു സ്പെഷൽ ഡ്യൂട്ടി.

പത്തു ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം സരിതയ്ക്ക് ശാരീരിക അസ്വസ്ഥതകൾ തോന്നിയിരുന്നുവത്രെ.തിങ്കളാഴ്ച വൈകുന്നേരം മടങ്ങിയെത്തിയ ശേഷം വർക്കല താലൂക്ക് ആശുപത്രിയിലെത്തി ആന്റിജൻ ടെസ്റ്റ് നടത്തി.പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ഇവർ വീട്ടിൽ ക്വാറന്റീനിൽ പ്രവേശിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മകൻ വിളിച്ചിട്ടും ഉണർന്നെണീറ്റു വരാഞ്ഞതിനെ തുടർന്ന് അടുത്തു ചെന്ന് നോക്കുമ്പോഴാണ് സരിതയെ അനക്കമറ്റ നിലയിൽ കാണപ്പെട്ടത്.

മകന്റെ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ ചേർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സരിത മരണപ്പെടുകയായിരുന്നു.മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ:അർത്ഥന,അനന്തകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികളാണ്.യു.എ.ഇ യിലുള്ള ഭർത്താവ് എത്തിയ ശേഷമാകും സംസ്കാരം നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid 19
News Summary - Nursing officer Covid died of the infection
Next Story