നഴ്സിങ് വിദ്യാർഥിനിയുടെ നില അതിഗുരുതരം; കാഞ്ഞങ്ങാട് സംഘർഷം തുടരുന്നു
text_fieldsകാഞ്ഞങ്ങാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ ആശുപത്രി നഴ്സിങ് വിദ്യാർഥിനി ചൈതന്യ കുമാരിയുടെ (20) ആരോഗ്യനില ഗുരുതരമായി തുടരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ദിവസങ്ങളായി വെന്റിലേറ്ററിലാണ് വിദ്യാർഥിനി.
അതിനിടെ തിങ്കളാഴ്ച വൈകീട്ട് ഹോസ്റ്റൽ വാർഡനെതിരെ നിസ്സാര വകുപ്പുകൾ ചേർത്ത് കേസെടുത്തു. വാർഡനെ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. എങ്കിലും പ്രഥമ വിവര റിപ്പോർട്ടിൽനിന്ന് ഉൾപ്പെടെ വാർഡന്റെ പേര് ഒളിപ്പിച്ചുവെക്കുകയാണ്. വിദ്യാർഥിനിയുടെ അമ്മയുടെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് വാർഡനെതിരെ കേസെടുത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾ സമരരംഗത്ത് തുടരുകയാണ്. ദിവസങ്ങളായി തുടരുന്ന യുവജന പ്രതിഷേധം ശക്തമായി. വിദ്യാർഥിനിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ ഇറക്കാൻ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.