നാടിന് അഭിമാനിക്കാൻ കഴിയുന്ന സ്ഥാപനമായി മാറി നൂറുൽ ഇസ്‌ലാം സർവകലാശാല- ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: നാടിന് അഭിമാനിക്കാവുന്ന സ്ഥാപനമായി നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും അതിന് നേതൃത്വം നൽകുന്ന ഡോ. മജീദ് ഖാനും മാറി കഴിഞ്ഞുവെന്ന് മന്ത്രി ജി.ആർ അനിൽ. 171 ാം ചട്ടമ്പിസ്വാമി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി.
കഠിനാദ്ധ്വാനം കൊണ്ട് മാത്രമേ ജീവിതത്തിൽ വിജയം നേടാൻ കഴിയു എന്നും , അത്തരത്തിൽ പഠനം മുതൽ കഠിനാദ്ധ്വാനം കൊണ്ട് നൂറ് ശതമാനം വിജയം കൈവരിച്ച വ്യക്തിയാണ് ഡോ.മജീദ് ഖാൻ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിംസ് മെഡിസിറ്റിയിൽ നടന്ന ചടങ്ങിൽ വിദ്യാധിരാജപുസ്കാരവും നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാന് നൽകി.
ചടങ്ങിൽ ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അധ്യക്ഷത വഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചട്ടമ്പി സ്വാമി അനുസ്മരണം നടത്തി. ഡോ. ജോർജ്ജ് ഓണക്കൂർ, മുൻമന്ത്രി വി.എസ്.ശിവകുമാർ, പാളയം ഇമാം ഷുഹൈബ് മൗലവി, ബിഷപ്പ് റവ: വിൻസൻറ് സാമുവൽ, സ്വാമി സാന്ദ്രാനന്ദ, ശ്രീമതി റാണി മോഹൻദാസ്, ഡോ. എം.ആർ.തമ്പാൻ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. അജയകുമാർ, സബീർ തിരുമല തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ തലത്തിൽ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് നൂറുൽ ഇസ്‌ലാം സർവകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാന് വിദ്യാധിരാജ പുരസ്കാരം നൽകി ആദരിച്ചത്. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ. എം. ആർ തമ്പാൻ, ഡോ. ഉദയകല എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.