കന്യാസ്ത്രീക്കെതിരായ പി.സി. ജോർജിെൻറ പരാമർശങ്ങൾ പൊലീസ് പരിശോധിക്കും
text_fieldsകോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും അവരെ പിന്തുണക്കുന്നവരെയും അധിക്ഷേപിച്ച പി.സി. ജോർജ് എം.എൽ.എയുടെ പരാമർശങ്ങൾ പൊലീസ് പരിശോധിക്കും. സ്വമേധയാ കേസ് എടുക്കാൻ കഴിയുമോയെന്നാണ് പരിശോധിക്കുന്നത്.
വാർത്തസമ്മേളനത്തിെൻറ ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഡി.ജി.പിയാണ് നിർദേശം നൽകിയത്. കോട്ടയം ജില്ല പൊലീസ് മേധാവിക്കാണ് അന്വേഷണച്ചുമതല. ദേശീയ വനിത കമീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
പി.സി. ജോർജിനെതിരെ ദേശീയ വനിത കമീഷൻ
ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിനൽകിയ കന്യാസ്ത്രീക്കെതിരെ വിവാദ പരാമർശം നടത്തിയ പി.സി. ജോർജ് എം.എൽ.എക്കെതിരെ ശക്തമായ നടപടി വേണമെന്ന് ദേശീയ വനിത കമീഷൻ രേഖ ശർമ. ഇത്തരം എം.എൽ.എമാരെക്കുറിച്ച് ലജ്ജിക്കുന്നതായും നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്തയച്ചതായും അവർ വ്യക്തമാക്കി.
പി.സി. ജോർജിനെ എം.എൽ.എ എന്ന് വിളിക്കാൻ അർഹനല്ലെന്ന് മുൻ ദേശീയ വനിത കമീഷൻ അംഗം ശമീന ശഫീഖ് പറഞ്ഞു. ബിഷപ്പിനെതിരെ പരാതി പറയാൻ ധൈര്യം കാണിച്ചയാളാണ് കന്യാസ്ത്രീ. അങ്ങനെയുള്ളവരെ ജനപ്രതിനിധി അവഹേളിച്ചത് അപലപനീയമാണെന്ന് സുഭാഷിണി അലിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.