'ന്യായ്': രാഹുൽ ഗാന്ധിയുടെ 'ബ്രഹ്മാസ്ത്രം' എൽ.ഡി.എഫിനെതിരെ തൊടുക്കാനൊരുങ്ങുേമ്പാൾ
text_fieldsവെൽഫയർ പാർട്ടിയുമായി ചുറ്റിപ്പറ്റിയുള്ള എൽ.ഡി.എഫ് ആക്രമണങ്ങളിൽ പ്രതിരോധത്തിലായിരുന്ന യു.ഡി.എഫ് വെൽഫയർ പൊളിറ്റിക്സിലൂടെ അഗ്രസീവ് മോഡിലേക്ക് മാറുകയാണ്. റേഷൻ കിറ്റും ക്ഷേമ പെൻഷനും അടക്കമുള്ളവയിലൂടെ ക്ഷേമരാഷ്ട്രീയമുയർത്തി തെരഞ്ഞെടുപ്പിനെ ഇടത്തോേട്ടക്ക് തിരിക്കാനൊരുങ്ങുേമ്പാൾ 'ന്യായ്' പ്രഖ്യാപിച്ച് യു.ഡി.എഫും കൂടെയോടുകയാണ്.
2019 േലാക്സഭ തെരഞ്ഞെടുപ്പിൽ യു.പി.എ പുറത്തെടുത്ത ബ്രഹ്മാസ്ത്രമായിരുന്നു ന്യായ്. പക്ഷേ അൽപ്പം വൈകിപ്പോയി. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി, നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി അടക്കമുള്ളവരുടെ ഉപദേശത്തോടെ ഒരുക്കിയ 'ന്യൂനതം ആയ് യോജന' അഥവാ ന്യായ് പ്രത്യേക വാർത്തസമ്മേളനത്തിലൂടെയാണ് അന്ന് കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്ന രാഹുൽ ഗാന്ധി അവതരിപ്പിച്ചത്. നരേന്ദ്രമോദി ദേശീയത വിറ്റ് വോട്ടുതേടിയപ്പോൾ അടിസ്ഥാന ജനവിഭാഗങ്ങളെ അഭിമുഖീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള വിദ്യയായിരുന്നു അത്. യു.പി. എ അധികാരത്തിലെത്തിലെത്തിയാൻ ഓരോ മാസവും 6000 രൂപയും വർഷത്തിൽ 72000 രൂപയും അടിസ്ഥാന ജനവിഭാഗത്തിന്‍റെ പോക്കറ്റിലെത്തിക്കും എന്ന സ്വപ്ന സുന്ദരമായ വാഗ്ദാനം പക്ഷേ എവിടെയുമെത്താതെപോയി. പദ്ധതി കൃത്യമായി ജനങ്ങളിലേക്ക് പോയിട്ട് സ്വന്തം പാർട്ടിക്കാരിലേക്ക് വരെ എത്തിക്കാൻ കോൺഗ്രസിനായില്ല. ഫലത്തിൽ പട്ടിണിക്കെതിരെയുള്ള സർജിക്കൽ സ്ട്രൈക്ക് എന്ന് രാഹുൽ സ്വയം വിശേഷിപ്പിച്ച 'ന്യായ്' ആരും നുണയാത്ത മധുരമിഠായിയായി അലിഞ്ഞുപോയി.
ഭരണത്തിന്‍റെ തണലിൽ ആവനാഴിയിൽ നിറയെ അസ്ത്രങ്ങളൊരുക്കി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന എൽ.ഡി.എഫിനെ തടുക്കാൻ ഒടുവിൽ രാഹുലിന്‍റെ ബ്രഹ്മാസ്ത്രത്തെത്തന്നെ കോൺഗ്രസ് ആശ്രയിക്കുകയാണ്. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുതൽ കോൺഗ്രസിന്‍റെയും യു.ഡി.എഫിന്‍റെയും വിദ്യാർഥിനേതാക്കൾ വരെ 'ന്യായ്' ആഘോഷമാക്കുകയാണ്. സംസ്ഥാന ബജറ്റിൽ കേരള സർക്കാർ പ്രഖ്യാപിച്ചേക്കാവുന്ന 'തെരഞ്ഞെടുപ്പ് സ്പെഷ്യൽ' ജനപ്രിയ പദ്ധതികൾക്ക് തടയിടാൻ ഒരുമുഴം മുേമ്പ എറിയുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. സൈബറിടങ്ങളിൽ പ്രൊഫൈൽ പിക്ചർ ഫ്രെയിമൊരുക്കിയും സന്ദേശങ്ങൾ പ്രചരിപ്പിച്ചും യു.ഡി.എഫ് അണികളും 'ന്യായ്' കൊട്ടിഘോഷിക്കുന്നു.
കടത്തിലോടിക്കൊണ്ടിരിക്കുകയും കോവിഡ് മൂലം അത് രൂക്ഷമാകുകയും ചെയ്ത സംസ്ഥാനത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ 'ന്യായ്' പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യം അപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. കേന്ദ്ര സർക്കാറിനോട് 'ന്യായ്' നടപ്പാക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം പലകുറി ആവശ്യപ്പെട്ടെങ്കിലും തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത്തരമൊരു പരീക്ഷണത്തിന് കോൺഗ്രസ് മുതിർന്നിട്ടില്ല. 'ന്യായ്'നെ ആക്രമിച്ച് തെരഞ്ഞെടുപ്പ് അജൻഡയിലേക്ക് എത്തിക്കണമോ അതോ അവഗണിച്ചുവിടണമോ എന്ന കാര്യത്തിൽ എൽ.ഡി.എഫ് രാഷ്ട്രീയ തീരുമാനമെടുത്തിട്ടില്ല. രാഹുൽഗാന്ധിയെത്തന്നെ സംസ്ഥാനത്തുടനീളമെത്തിച്ച് 'ന്യായ്' ന്യായീകരിക്കാനാകും വരും ദിവസങ്ങളിൽ യു.ഡി.എഫ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.