പാവപ്പെട്ടവർക്ക് മാസം 6000 രൂപ, ന്യായ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും -രാഹുൽ ഗാന്ധി
text_fieldsപാല: ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് രാഹുൽ ഗാന്ധി. പാവപ്പെട്ടവർക്കും കർഷകർക്കും 72000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയെ രാഹുൽ ജനങ്ങളോട് വിശദീകരിച്ചു. പാലയിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എത്തിയതായിരുന്നു രാഹുൽ.
''ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ന്യായ് പദ്ധതി നടപ്പാക്കും. ന്യായ് എന്നാൽ വളെര ലളിതമാണ്. 6000 രൂപ ഓരോ കുടുംബത്തിനും വരുമാനം ഉറപ്പാക്കുക എന്നതാണ് ഇതിൽ പ്രധാനം. 72000രൂപ ഒരു കൊല്ലം ഉറപ്പാക്കും. കേരളത്തിലെ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യമാണ്. എന്നാൽ പണം വരുന്നതോടെ അവർ സാധനങ്ങൾ വാങ്ങാൻ തുടങ്ങുകയും കേരളത്തിന്‍റെ സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. ഇത് ഒരു സമ്മാനമല്ല, മറിച്ച് ജനങ്ങളുടെ പണം ജനങ്ങൾക്ക് തന്നെ നൽകുകയാണ് ചെയ്യുന്നത്.'' -രാഹുൽ പറഞ്ഞു.
''മാണി സി കാപ്പൻ പഴ വോളിബോൾ താരമാണ്. നമ്മുടെ സ്ഥാനാർഥിയുടെ സമാഷുകൾ എതിരാളിക്ക് താങ്ങാൻ കഴിയില്ല. അതുകൊണ്ട് അദ്ദേഹം ജയിക്കും. പെട്രോളില്ലാത്ത കാറിലിരുന്ന് ഓടിക്കാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. ചെറുപ്പക്കാർ നമ്മുടെ ഭാവികളഞ്ഞു. നമുക്ക് പകരം അവരുടെ ആളുകൾക്ക് ജോലി കൊടുത്തു. മുഖ്യമന്ത്രി അവരെ കാണാൻ കൂട്ടാക്കിയത് പോലുമില്ല. എല്ലാ ദിവസവും കടന്നു പോയിട്ടും അദ്ദേഹം സമരക്കാരെ സന്ദർശിച്ചില്ല. ചെറുപ്പക്കാർക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്'' -രാഹുൽ കുട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.