തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്ത യുവനേതാവിനെ എൻ.സി.പി പുറത്താക്കി
text_fieldsകൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അഴിമതി ചോദ്യം ചെയ്ത യുവനേതാവിനെ എൻ.സി.പി പുറത്താക്കി. തോമസ് ചാണ്ടിയുടെ ഹോട്ടല്‍ കൈയേറ്റം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട എൻ.വൈ.സി കേരള ഘടകം പ്രസിഡൻറ് മുജീബ് റഹ്മാനെയാണ് പുറത്താക്കിയത്. ദേശീയ അധ്യക്ഷന്‍ രാജീവ് കുമാര്‍ ഝായാണ് നടപടി സ്വീകരിച്ചത്. എൻ.വൈ.സി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായും ദേശീയ നേതൃത്വം അറിയിച്ചു.
എൻ.സി.പിയിലെ ഒരുവിഭാഗം നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേരുകയും തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എൻ.സി.പിയിലെ എട്ട് ജില്ല പ്രസിഡൻറുമാരാണ് ആവശ്യമുന്നയിച്ചത്. ചാണ്ടിയുടെ നിയമലംഘനം സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും അന്വേഷിക്കണം. നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത നിലപാടിയിലേക്ക് പോകുമെന്നും വിമതപക്ഷം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവജനേനതാവിനെ പുറത്താക്കിയ നടപടി.
മുജീബ് റഹ്മാെൻറ പുറത്താക്കൽ എൻ.സി.പിക്ക് തിരിച്ചടിയാകും
ആലപ്പുഴ: സമൂഹമധ്യത്തിൽ പ്രതിച്ഛായ നഷ്ടപ്പെടുന്ന സംഭവങ്ങൾ തുടർച്ചയായി അരങ്ങേറിയ വേളയിൽ അണികളുടെ മനോവീര്യം തകരാതിരിക്കാൻ പ്രതിരോധം തീർത്ത യുവജന നേതാവിനെ പുറത്താക്കിയ നടപടി നാഷനലിസ്റ്റ് കോൺഗ്രസിന് കേരളത്തിൽ തിരിച്ചടിയാകും. പുറത്താക്കപ്പെട്ട മുജീബ് റഹ്മാന് നിലവില്‍ എൻ.സി.പി ദേശീയ സമിതി അംഗം, നാഷനലിസ്റ്റ് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
പാർട്ടിയുടെ ജനകീയ മുഖമാണ് പുറത്താക്കലിലൂടെ നഷ്ടമായിരിക്കുന്നത്. പാർട്ടിയുടെ വളർച്ചക്ക് മുജീബിനെേപ്പാലെയുള്ള നേതാക്കെള അണിനിരത്തണമെന്ന ആവശ്യം സജീവ ചർച്ചക്ക് വിധേയമായ വേളയിലാണ് കേന്ദ്രനേതൃത്വം കടകവിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ചാനൽ ചർച്ചകളിലും പുറത്തുള്ള ജനകീയ വിഷയങ്ങളിലും മുജീബ് സ്വീകരിച്ചുവരുന്ന നിലപാടുകൾ അണികളിൽ ആവേശവും പ്രതീക്ഷയും വളർത്തിയിരുന്നു. അവരെല്ലാംതന്നെ കേന്ദ്ര നേതൃത്വത്തിെൻറ നിലപാടിൽ അസ്വസ്ഥരാണ്. പേരെടുക്കാൻ വേണ്ടി മാത്രമാണ് മുജീബ് റഹ്മാൻ പരസ്യപ്രസ്താവന നടത്തിയതെന്ന അഖിലേന്ത്യ പ്രസിഡൻറിെൻറ പ്രതികരണത്തിൽ പലർക്കും കടുത്ത അമർഷവുമുണ്ട്.
അതേസമയം, തോമസ് ചാണ്ടിക്കെതിരായ വിഷയങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് എൻ.വൈ.സി അഖിലേന്ത്യ പ്രസിഡൻറ് ആവശ്യപ്പെട്ടതായി പുറത്താക്കൽ നടപടിക്ക് വിധേയനായ മുജീബ് റഹ്മാൻ പറഞ്ഞു. ഇതിന് തയാറല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജിെവക്കില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനും തന്നെ സ്ഥാനഭ്രഷ്ടനാക്കാനും പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചത്. പാര്‍ട്ടിയില്‍ സിംഹഭാഗവും തെൻറ നിലപാടിനൊപ്പമാണ്. സമാനചിന്താഗതിക്കാരുമായി ചര്‍ച്ചചെയ്ത് ഭാവി നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.