കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടിയാണ് പ്രത്യേക സമ്മേളനം വിളിച്ചത്: രാജഗോപാൽ
text_fieldsതിരുവനന്തപുരം: ഇന്ന് നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമാണെന്ന് ഒ. രാജഗോപാൽ. കശാപ്പു നിയന്ത്രണവുമായി ബന്ധപ്പെട്ട് നിയമസഭയെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നനിയമം നാല് മാസം മുൻപ് പുറപ്പെടുവിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുവാൻ എല്ലാവർക്കും അവസരമുണ്ടായിരുന്നു. ഇനിയും അഭിപ്രായം പറയുവാൻ അവസരമുണ്ടെന്നു കേന്ദ്രമന്ത്രി അറിക്കുക മാത്രമാണ് ഇപ്പോൾ ചെയ്തതെന്നും രാജഗോപാൽ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണ്. അതിനാലാണ് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വന്നതെന്നും നിയമപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കേണ്ടത് കോടതിയാണ് സഭയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.