ഒ. അബ്ദുറഹ്മാെൻറ ജീവിതം പറയുന്ന ഡോക്യുമെൻററി നാളെ പുറത്തിറങ്ങും
text_fieldsകോഴിക്കോട്: മലയാള മാധ്യമലോകത്തെ ധിഷണാശാലിയായ പത്രപ്രവർത്തകൻ ഒ. അബ്ദുറഹ്മാെൻറ ജീവിതം വരച്ചുകാട്ടുന്ന ഡോക്യുമെൻററി നാളെ പുറത്തിറങ്ങും.
മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ, എഴുത്തുകാരൻ, പ്രഭാഷകൻ, ചിന്തകൻ, വിദ്യാഭ്യാസപ്രവർത്തകൻ എന്നീ നിലകളിൽ കേരളം ആദരിക്കുന്ന ഒ. അബ്ദുറഹ്മാനെ കുറിച്ച് വിങ്സ് ക്രിയേഷൻ തയാറാക്കിയ ഡോക്യുമെൻററിയുടെ പ്രകാശനം ഇ.ടി. മുഹമ്മദ് ബഷീർ എം.പി നിർവഹിക്കും.
മാധ്യമം കോൺഫറൻസ് ഹാളിൽ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ കെ.പി. രാമനുണ്ണി അധ്യക്ഷത വഹിക്കും. എ.കെ. ആൻറണി, ബിനോയ് വിശ്വം എം.പി, എം.ഡി. നാലപ്പാട്, തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണൻ, എം.ജി. രാധാകൃഷ്ണൻ, കവി സച്ചിദാനന്ദൻ തുടങ്ങിയവർ പരിപാടിയിൽ ഒാൺലൈനിൽ ചേരും.
ഒ. അബ്ദുറഹ്മാെൻറ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ കുറിച്ചും സമൂഹത്തിൽ നടത്തിയ ഇടപെടലുകളെ കുറിച്ചും 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി നിർമിച്ചത് അബു അസീം അഹമ്മദാണ്. സ്പീക്കർ ശ്രീരാമകൃഷ്ണൻ, എ.കെ. ആൻറണി, ബിനോയ് വിശ്വം, എം.ജി. രാധാകൃഷ്ണൻ, നികേഷ് കുമാർ, തോമസ് ജേക്കബ്, എം.ഡി നാലപ്പാട്, സി. രാധാകൃഷ്ണൻ തുടങ്ങിയ പ്രമുഖർ ഒ. അബ്ദുറഹ്മാനുമായുള്ള സൗഹൃദം ഡോക്യുമെൻററിയിൽ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.