Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമുന്നതമായ പ്രതിജ്​ഞ,...

സമുന്നതമായ പ്രതിജ്​ഞ, അതി മഹത്തായ  പരിശീലനം

text_fields
bookmark_border
സമുന്നതമായ പ്രതിജ്​ഞ, അതി മഹത്തായ  പരിശീലനം
cancel

സർവലോക പരിപാലകനായ സ്രഷ്​ടാവ്​ കനിഞ്ഞരുളിയ അമൂല്യ അനുഗ്രഹമാണ്​ നമ്മുടെ ജീവിതം. ഇൗ ജീവിതത്തിന്​ രണ്ട്​  അവസ്​ഥകളുണ്ട്​.  ഒന്ന്​, ശരിയായ മാർഗത്തിലും ലക്ഷ്യത്തിലും ഇത്​ ചെലവഴിക്ക​െപ്പട്ടാൽ അത്​ നമുക്കും മുഴുവൻ ലോകത്തിനും ഇഹത്തിലും പരത്തിലും അനുഗ്രഹമാകും. അത്​ തെറ്റായ ലക്ഷ്യത്തിൽ, മോശമായ മാർഗത്തിൽ ചെലവഴിച്ചാൽ നമുക്കും ലോകത്തിനും ഇരുലോകത്തിലും നാശനഷ്​ടങ്ങൾക്ക്​ നിമിത്തമാകുമെന്നതാണ്​ രണ്ടാമത്തേത്​.  ഭൗതികതയുടെയും പൈശാചിക^ ശാരീരിക പ്രേരണകളുടെയും തള്ളലുകളിൽ നീങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യസഞ്ചയത്തിന്​ റമദാനിലെ നോമ്പും ഇരവിലെ പ്രാർഥനകളും സമാധാനപൂർവം ചിന്തിക്കാനും ശരിയായ മാർഗം സ്വീകരിക്കാനും അവസരമൊരുക്കുന്നു. 

പടച്ചവനുവേണ്ടി നോമ്പനുഷ്​ഠിക്കുന്ന ദാസൻ ആഹാരപാനീയങ്ങൾ ഉപേക്ഷിച്ചും വികാരത്തെ നിയന്ത്രിച്ചും കഴിഞ്ഞുകൂടു​േമ്പാൾ പടച്ചവനോടുള്ള സ്​നേഹാനുരാഗങ്ങൾ അവനിൽ ശക്​തിപ്രാപിക്കും. മധ്യാഹ്നം കഴിഞ്ഞ്​ സായാഹ്നത്തിലേക്ക്​ കടക്കു​േമ്പാൾ ഒരുഭാഗത്ത്​ കഠിനമായ വിശപ്പും ദാഹവും അനുഭവപ്പെടുന്ന​ു, മറുഭാഗത്ത്​ ആഹാരപാനീയങ്ങൾ തയാറാക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ ഒരു ദാസ​​െൻറ മനസ്സ്​​ മന്ത്രിക്കുന്നു, ‘‘പടച്ചവനെ  നിനക്ക്​ വേണ്ടിയാണ്​ നോമ്പ്​, നിനക്ക്​ വേണ്ടിയാണ്​ എ​​െൻറ ജീവിതവും സർവ ആരാധനകളും എല്ലാ കാര്യങ്ങളു​ം...’’ ഇത്തരുണത്തിൽ നോമ്പുകാര​​െൻറ മനസ്സിൽ ജഗനിയന്താവിനോടുള്ള അഗാധ സ്​നേഹം പുഷ്​പിച്ച്​ പരിമളം പരത്തുകയും പടച്ചവനോടുള്ള കടമകൾ പാലിക്കാനും ആരാധനകളിലേക്ക്​ തിരിയാനും അവൻ തൽ​പരനാവുകയും ചെയ്യുന്നു. ഇപ്രകാരം റമദാനിലെ വ്രതാനുഷ്​ഠാനം സഹസൃഷ്​ടികളുടെ വേദനകൾ മനസ്സിലാക്കാനും അവരോടുള്ള  ബന്ധം നന്നാക്കാനുമുള്ള സുവർണാവസരം കൂടിയാണ്​. 

സായാഹ്​നത്തിൽ വിശപ്പി​​െൻറയും ദാഹത്തി​േൻറയും പാരമ്യത്തിൽ നോമ്പുകാരൻ അകക്കണ്ണുകൾകൊണ്ട്​ ദിവസങ്ങളോളം ആഹാരപാനീയങ്ങളൊന്നും ലഭിക്കാതെ വിശന്നു കഴിയുന്ന സാധുക്കളെ നോക്കിക്കാണുന്നു.  വിശപ്പി​​െൻറ പീഡ ഇത്ര കഠിനമാണെങ്കിൽ   ശരീരത്തി​​െൻറ വേദനയും അതി​നെക്കാൽ  കൂടുതൽ മനസ്സി​​െൻറ വേദനയും എത്ര കഠിനമാണെന്ന്​ ആലോചിക്കുകയും ആരെയും ദ്രോഹിക്കുകയില്ല എന്ന തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നു. ചുരുക്കത്തിൽ, റമദാൻ വ്രതാനുഷ്​ഠാനം ജീവിതത്തെ പുതുക്കി നന്നാക്കാനുള്ള ശക്​തമായ പ്രതിജ്ഞയും പ്രതിഫലനാത്​മകമായ ഒരു പരിശീലനവുമാണ്​. പരിശുദ്ധ  ഖുർആൻ ചോദിക്കുന്നു: ‘പടച്ചവന്​ നല്ല നിലയിൽ കടം കൊടുക്കാൻ ആരാണുള്ളത്​? അങ്ങനെ കടം കൊടുക്കുന്നവർക്ക്​ പല ഇരട്ടിയായി പടച്ചവൻ പകരം നൽകുന്നതാണ്​. അല്ലാഹുവാണ്​ വി​ശാലതയും ഞെരുക്കവും നൽകുന്നത്​. അവങ്കലേക്കാണ്​ നിങ്ങളെല്ലാവരുടെയും  മടക്കവും’’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmapatha
News Summary - oath and practice
Next Story