ക്രിസ്ത്യൻ നാടാർ വിഭാഗം ഒ.ബി.സി പട്ടികയിൽ: ഹൈകോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സാധ്യത
text_fieldsകൊച്ചി: സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാൻ സാധ്യത. നിയമവശങ്ങൾ പരിശോധിച്ച് ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ക്രിസ്ത്യൻ നാടാർ വിഭാഗം ഒ.ബി.സി പട്ടികയിൽ തുടരണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി രാജീവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സംവരണ പട്ടികയിലില്ലാതിരുന്ന ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്. ജയ്ശ്രീ ലക്ഷ്മൺ റാവു പാട്ടീൽ കേസിലെ ഉത്തരവ് അനുസരിച്ച് പിന്നാക്ക പട്ടികയിൽ കൂട്ടിച്ചേർക്കൽ നടത്താൻ ഭരണഘടനയുടെ 102ാം ഭേദഗതിക്കു ശേഷം രാഷ്ട്രപതി തീരുമാനമെടുക്കണെമന്നും അല്ലാത്തപക്ഷം നടപടി ഭരണഘടന വിരുദ്ധമാണെന്നും പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് പി. ബി. സുരേഷ് കുമാറിന്റെ ഇടക്കാല ഉത്തരവ്.
സംവരണം ലഭിച്ചു കൊണ്ടിരിക്കുന്ന ഹിന്ദു നാടാർ, സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് (എസ്.ഐ.യു.സി) ഒഴികെയുള്ള നാടാർ വിഭാഗങ്ങൾക്കും സംവരണം അനുവദിക്കുന്ന നടപടി ചോദ്യം ചെയ്ത് എസ്. കുട്ടപ്പൻ ചെട്ടിയാർ, അക്ഷയ് എസ്. ചന്ദ്രൻ എന്നിവരാണ് ഹരജി നൽകിയത്. 102ാം ഭേദഗതി പ്രകാരം 2018 ആഗസ്റ്റ് 15 മുതൽ രാഷ്ട്രപതിക്കാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാനുള്ള അധികാരം എന്നായിരുന്നു ഹരജിക്കാരുടെ വാദം.
ഹരജി തീർപ്പാക്കുന്നതുവരെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹരജിക്കാരുടെ ഇടക്കാല ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.