പ്രായം കൂടിയ വ്യക്തിയെന്ന അംഗീകാരത്തിന് ഉടമയായ ഇ.കെ. കേശവൻ നായർ നിര്യാതനായി
text_fieldsപത്തനാപുരം: ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന അംഗീകാരത്തിന് ഉടമയായ പട്ടാഴി താഴത്ത് വടക്ക് പള്ളിമുക്ക് നാരായണ സദനത്തില്‍ ഇ.കെ. കേശവൻ നായർ (119) നിര്യാതനായി. 72 വർഷം അക്ഷരം പഠിപ്പിച്ചിരുന്ന (കുടിപ്പള്ളിക്കൂടം) കേശവന്‍ നായര്‍ നിരവധി തലമുറകളുടെ ആശാന്‍ കൂടിയാണ്.
അവസാനകാലത്തും കാഴ്ച കുറഞ്ഞത് ഒഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും അലട്ടിയിരുന്നില്ല. ആധാര്‍ രേഖകള്‍ പ്രകാരം കേശവനാശാന്‍റെ ജനനത്തീയതി 1901 ജനുവരി ഒന്നാണ്. ആശാൻ ആദ്യക്ഷരമെഴുതിച്ചവരിൽ പലരും ഇന്ന് ഉന്നതങ്ങളില്‍ വരെ ഉണ്ട്.
ഒരു രോഗത്തിനും ഇന്നുവരെ ഇംഗ്ലീഷ് മരുന്നുകള്‍ കഴിച്ചിട്ടില്ല. ചിട്ടയായ ദിനചര്യയായിരുന്നു ആരോഗ്യത്തിന്‍റെ അടിസ്ഥാനം. ഇതോടൊപ്പം നാടന്‍ ഭക്ഷണവും. വൈദ്യകലാ നിധിയായിരുന്ന അമ്മാവനാണ് സംസ്കൃതം പഠിപ്പിച്ചത്. ദയാനന്ദസരസ്വതി സ്ഥാപിച്ച സ്കൂളിൽ പോയി രഘുവംശവും അഷ്ടാംഗഹൃദയവും അഭ്യസിച്ചു.
ഭാര്യ പാറുകുട്ടിഅമ്മ ഇരുപതു വർഷം മുമ്പ് മരിച്ചു. രണ്ടാമത്തെ മകൻ രാമചന്ദ്രന് 87 വയസായി. 74കാരിയായ മൂന്നാമത്തെ മകൾ ശാന്തമ്മയ്ക്കൊപ്പം കുടുംബവീട്ടിലായിരുന്നു താമസം. ശാരദയും ഗോപാലകൃഷ്ണനുമാണ് മറ്റു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.