സി.പി.എം വയനാട് ജില്ല മുൻ സെക്രട്ടറി എം. വേലായുധൻ അന്തരിച്ചു
text_fieldsകൽപ്പറ്റ: സി.പി.എം വയനാട് ജില്ല കമ്മിറ്റിയംഗവും മുൻ ജില്ല സെക്രട്ടറിയുമായ എം. വേലായുധൻ (71) അന്തരിച്ചു. അസുഖബാധി തനായി ചികിത്സയിലായിരുന്നു. ബുധനാഴ്‌ച വൈകിട്ട് 6.30ഓടെ വൈത്തിരിയിലെ ആശുപത്രിയിലാണ് അന്ത്യം. വയനാട്ടിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽനിന്ന് പ്രവർത്തിച്ചവരിൽ ഒരാളാണ്.
ദീർഘകാലം കർഷകസംഘത്തിന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു.
വ്യാഴാഴ്‌ച പകൽ 12ന് കോട്ടത്തറയിലെ നായനാർ സ്‌മാരക ഹാളിൽ പൊതുദർശനത്തിനുശേഷം മൃതദേഹം മൂന്നോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.
കോട്ടത്തറയിലെ മന്ദലത്ത് ഉക്കണ്ടൻ നായരുടെയും ചെറൂണിക്കുട്ടിയമ്മയുടെയും മകനായി 1948 ജൂൺ എട്ടിനാണ് ജനനം. ഭാര്യ: യശോദ. മക്കൾ: ആശ (വയനാട് ജില്ല സഹകരണ ബാങ്ക്), അജിത്‌പാൽ. മരുമക്കൾ: ബിനു, ശ്രീജ. സഹോദരങ്ങൾ: ബാലഗോപാലൻ (ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി), മാളുഅമ്മ, പത്മാവതിയമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.