തിരുവാതിര കലാകാരിയും അധ്യാപികയുമായ മാലതി ജി. മേനോൻ അന്തരിച്ചു
text_fieldsകൊച്ചി: തിരുവാതിര കലാകാരിയും അധ്യാപികയുമായ മാലതി ജി. മേനോൻ (84) അന്തരിച്ചു. എറണാകുളം രവിപുരം ആലപ്പാട്ട് റോഡിലെ ജയവിഹാറിൽ വീട്ടിൽ ബുധനാഴ്ച രാത്രി 9.45ഓടെയായിരുന്നു അന്ത്യം. എറണാകുളം രവിപുരം കെ.എന്‍. ഗോവിന്ദന്‍കുട്ടി മേനോെൻറ ഭാര്യയാണ്.
കുമ്പളം ശ്രീവിലാസത്തിൽ കാർത്യായനിയമ്മയുടെയും ദാമോദരൻ പിള്ളയുടെയും മകളാണ്. 1993ൽ പനമ്പിള്ളിനഗർ ഗവ. ഹൈസ്‌കൂളിൽനിന്ന് അധ്യാപികയായി വിരമിച്ചു. മക്കൾ: സുധാറാണി, ജയപ്രകാശ് നാരായൺ, ഉഷ റാണി. മരുമക്കൾ: രഘു, പ്രീത ബാലകൃഷ്ണൻ, അജിത് കുമാർ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30ന് രവിപുരം ശ്‌മശാനത്തിൽ.
തിരുവാതിരയിൽ മാലതി ജി. മേനോൻ ആവിഷ്‌കരിച്ച പുതിയ സമ്പ്രദായമായിരുന്നു പിന്നൽ തിരുവാതിര. വേദിക്ക് മുകളിൽനിന്ന് താഴേക്ക് ആളെണ്ണം കയർ തൂക്കിയിട്ട് ഓരോരുത്തരും ഓരോ കയർ പിടിച്ച് തിരുവാതിര കളിക്കുന്നതാണ് രീതി.
എറണാകുളത്ത് പാർവണേന്ദു സ്‌കൂൾ ഓഫ് തിരുവാതിര എന്ന പേരിൽ സ്ഥാപനം നടത്തിവന്നിരുന്നു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം, ഫോക്ലോര് അക്കാദമി ഫെലോഷിപ്, അംബേദ്കര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. പിന്നൽ തിരുവാതിരക്ക് 2012ൽ ലിംക വേൾഡ് റെക്കോഡ് ലഭിച്ചു. എറണാകുളത്ത് 3026 സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തിയ തിരുവാതിരകളി ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.