Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേ​ലി​ക്ക​ല്ലു​ക​ൾ...

വേ​ലി​ക്ക​ല്ലു​ക​ൾ ക​യ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടയാൾ മരിച്ചു

text_fields
bookmark_border
വേ​ലി​ക്ക​ല്ലു​ക​ൾ ക​യ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടയാൾ മരിച്ചു
cancel
camera_alt

ത​നോ​ജ് കു​മാ​ർ

ക​ൽ​പ​റ്റ: കോ​ൺ​ക്രീ​റ്റ് വേ​ലി​ക്ക​ല്ലു​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ദാ​രു​ണാ​ന്ത്യം. മ​ട​ക്കി​മ​ല​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ട​ക്കി​മ​ല പ​രേ​ത​നാ​യ സു​വ​ർ​ണ ജെ​യി​നി​ന്റെ​യും പ്ര​മീ​ള​യു​ടേ​യും മ​ക​ൻ ത​നോ​ജ് കു​മാ​ർ (46) ആ​ണ് മ​രി​ച്ച​ത്.

വേ​ലി​ക്ക​ല്ലു​ക​ൾ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ ചാ​രി​വെ​ച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റു കാ​ലു​ക​ൾ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് വാ​ഹ​ന​ത്തി​ന്നും വേ​ലി കാ​ലു​ക​ള്‍ക്കും ഇ​ട​യി​ൽ​പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ത​നോ​ജി​ന്റെ കൂ​െ​ട​യു​ണ്ടാ​യി​രു​ന്ന അ​ബ്ബാ​സ് എ​ന്ന​യാ​ള്‍ക്കും പ​രി​ക്കു​ണ്ട്. ഇ​ദ്ദേ​ഹം നി​ല​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - obit Thanoj Kumar Kalpetta
Next Story