നാടിന്റെ കരുതലിന് കാത്തുനിന്നില്ല, ആഷ്ന യാത്രയായി
text_fieldsമണ്ണഞ്ചേരി: നാടിന്റെ കരുതലിന് കാത്തുനിൽക്കാതെ ആഷ്ന യാത്രയായി. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാർഡ് വാഴപ്പനാട് അഷറഫിന്റെ മകൾ ആഷ്ന (19) ആണ് ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രം ബാധിച്ച് മരിച്ചത്. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവേ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.
മണ്ണഞ്ചേരി അൽഷിഫ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും സഹായത്തോടെ ചികിത്സാസഹായ സമിതിക്ക് രൂപം കൊടുത്ത് ധനസമാഹരണം നടത്തി വരികയായിരുന്നു. ലക്ഷക്കണക്കിന് രൂപ ചികിത്സക്കായി ചെലവഴിച്ചെങ്കിലും ആഷ്നയെ ജീവതത്തിലേക്ക് തിരികെ എത്തിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് ഖബർസ്ഥാനിൽ ചൊവ്വ രാത്രി 11ന് ഖബറടക്കി.
മാതാവ്: റഹ്‌മത്ത്. സഹോദരൻ: അഷ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.