ജോയ്സ് ജോർജിന്‍റെ അശ്ലീല പരാമർശം; പ്രതിഷേധവുമായി തെരേസാസ് വിദ്യാർഥിനികൾ
text_fieldsകൊച്ചി: രാഹുൽഗാന്ധിക്കും പെൺകുട്ടികൾക്കുമെതിരെ മുൻ എം.പി ജോയ്സ് ജോർജ് നടത്തിയ അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതിഷേധിച്ച് എറണാകുളം സെൻറ് തെരേസാസ് കോളജിലെ വിദ്യാർഥിനികൾ. ജോയ്സ് ജോർജിെൻറ ചിന്താഗതിയുടെ കുഴപ്പമാണിതെന്നും ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാലഘട്ടത്തിന് ചേർന്നതല്ലെന്നും അവർ പ്രതികരിച്ചു.
ദിവസങ്ങൾക്കു മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി കേരളത്തിെലത്തിയ രാഹുൽഗാന്ധി സെൻറ് െതരേസാസിലെ വിദ്യാർഥിനികളുമായി സംവദിച്ചിരുന്നു. ഇതിനിടെ വിദ്യാർഥിനികളിൽ ചിലരുമായി ചേർന്ന് നടത്തിയ മാർഷ്യൽ ആർട്സ് പ്രകടനത്തെ കുറിച്ചാണ് അശ്ലീലം കലർന്ന ഭാഷയിൽ ജോയ്സ് ജോർജ് പരിഹസിച്ചത്. തെരഞ്ഞെടുപ്പുകാലമായിട്ടുപോലും രാഷ്ട്രീയം പറയാനല്ല രാഹുൽ കോളജിൽ വന്നതെന്നും മറിച്ച് സ്ത്രീശാക്തീകരണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിെൻറ സംവാദമെന്നും പരിപാടിയുടെ സംഘാടകരും പങ്കെടുത്തവരും ചൂണ്ടിക്കാട്ടി.
അഭിഭാഷകനായിട്ടുപോലും ജോയ്സ് ജോർജിെൻറ മനോഭാവം ഇങ്ങനെയായതിലുള്ള പ്രതിഷേധവും ഇത്തരം ചിന്താഗതിയുള്ളയാൾ നേതാവാകുന്നതിലെ പൊള്ളത്തരവും അവർ പങ്കുവെച്ചു. തങ്ങളുടെ കോളജ് പ്രവർത്തിക്കുന്നതുതന്നെ സ്ത്രീശാക്തീകരണത്തിനായാണ്. ഒരാൾ ആക്രമിക്കാൻ വന്നാൽ എങ്ങനെ പ്രതിരോധിക്കാമെന്നതിെൻറ വ്യത്യസ്തമായ രീതിയാണ് അന്ന് രാഹുൽ കാണിച്ചുതന്നത്. ഇതിനെ അധിക്ഷേപിച്ചത് ഓരോ വിദ്യാർഥിയെയും ബാധിക്കുന്ന വിഷയമാണ്. നിയമനടപടിയല്ല, മറിച്ച് ആളുകളുടെ മനോഭാവത്തിൽ മാറ്റം വരികയാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.