അശ്ലീല വിഡിയോ പ്രചാരണം: മുഖം നഷ്ടമായി സംഘ്പരിവാർ നേതൃത്വം
text_fieldsകായംകുളം: ആർ.എസ്.എസിലെ ഗ്രൂപ്പിസം അശ്ലീല വിഡിയോ പകർത്തലിനും പ്രചാരണത്തിനും വഴിമാറിയ സംഭവത്തിൽ മുഖം നഷ്ടമായി സംഘ്പരിവാർ നേതൃത്വം. സംഘടനയുടെ ഉത്തരവാദിത്ത ചുമതല വഹിക്കുന്നവർ മധ്യവയസ്കയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചതാണ് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്.
സംഭവത്തിൽ ആർ.എസ്.എസ് പ്രാദേശിക നേതാക്കളായ വള്ളികുന്നം കടുവിനാൽ കാഞ്ഞുകളീക്കൽ ഗിരീഷ് കുമാർ (36), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണു ഭവനത്തിൽ വിനീത് (കുഞ്ഞാവ -28) എന്നിവർ അറസ്റ്റിലായതാണ് മാനക്കേടായത്. സംഘടനയിലെ ഗ്രൂപ് തർക്കങ്ങളെ തുടർന്ന് പാവുമ്പ പാഞാറതെക്കതിൽ രതീഷിനെ (39) ഉപയോഗപ്പെടുത്തിയാണ് വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയത്. ഗിരീഷാണ് പ്രേരിപ്പിച്ചതെന്ന മൊഴിയാണ് സംഘ്പരിവാറിന് തിരിച്ചടിയായത്. വീട്ടമ്മയെ ജോലി വാഗ്ദാനം നൽകി രതീഷ് വശത്താക്കുകയായിരുന്നു. തുടർന്ന് നൂറനാട് എത്തിച്ച് പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തി. ഇത് സ്വന്തമാക്കിയ ഗിരീഷും വിനീതും വിവിധ സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ ബന്ധുവായ സംഘ്പരിവാർ പ്രവർത്തകനെ ഒതുക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യമത്രെ.
വഴിവിട്ട മറ്റ് ചില നടപടികളും ഇതിന് പിന്നിലുള്ളതായി പറയുന്നു.ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചത്. വിഷയം പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കിയതോടെ ഒത്തു തീർപ്പിനായി നേതാക്കൾ രംഗത്തിറങ്ങിയെങ്കിലും വിജയിച്ചില്ല.
കടുത്ത സമ്മർദമുണ്ടായെങ്കിലും പരാതിക്കാർ വഴങ്ങാൻ തയാറായില്ല. ഇതോടെ ദുർബല വകുപ്പുകൾക്കായി പൊലീസിന് മേൽ കടുത്ത സമ്മർദം ഉയർന്നെങ്കിലും വിലപ്പോയില്ല. എസ്.സി-എസ്.ടി വകുപ്പ് കൂടി ചുമത്തിയതോടെ കേസ് ഡിവൈ.എസ്.പിയുടെ പരിധിയിലായതും തിരിച്ചടിയായി. വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിട്ടും മറുപടി നൽകാൻ നേതൃത്വം തയാറായില്ല. പ്രവർത്തകരുടെ പെരുമാറ്റ ദൂഷ്യം സംഘടനക്ക് കടുത്ത അവമതിപ്പുണ്ടാക്കിയെന്ന ചർച്ച പാർട്ടിക്കുള്ളിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.