ഓഷ്യൻ സൺഫിഷ് കൂട്ടത്തോടെ വലയിൽ; മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക
text_fieldsപൊന്നാനി: ഭാരമേറിയ അസ്ഥി മത്സ്യവിഭാഗത്തിൽ പെടുന്ന ഓഷ്യൻ സൺഫിഷ് കൂട്ടത്തോടെ വലയിലാവുന്നതിൽ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. ഓഷ്യൻ സൺഫിഷ് എന്നറിയപ്പെടുന്ന കോമൺ മോളയാണ് മത്സ്യബന്ധനത്തിനിടെ കൂട്ടത്തോടെ വലയിലാകുന്നത്.
പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനെത്തിയ ഷാഫിയുടെ ഉടമസ്ഥതയിലുള്ള അലിഫ് എന്ന ബോട്ടിനാണ് ഏകദേശം 40 കിലോഗ്രാം വരെ തൂക്കം വരുന്ന 25 ഓളം ഓഷ്യൻ സൺഫിഷ് ലഭിച്ചത്. കിലോക്ക് 100 രൂപ നിരക്കിലാണ് വിറ്റഴിച്ചത്.
ഇവ അപൂർവമായാണ് കൂട്ടത്തോടെ സമുദ്രത്തിൽ കാണുകയെന്നാണ് വിദഗ്ധർ പറയുന്നത്. മത്സ്യത്തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കടൽ ചൊറികളാണ് കോമൺ മോളയുടെ പ്രധാന ഭക്ഷണമെന്നതിനാൽ കടലിന്‍റെ ആവാസ വ്യവസ്ഥ സന്തുലിതമാക്കുന്നതിൽ ഈ മത്സ്യം വലിയ പങ്കാണ് വഹിക്കുന്നത്. നേരത്തേ മഹാരാഷ്ട്ര, രത്നഗിരി മേഖലകളിൽ മാത്രം അപൂർവമായി കണ്ടിരുന്ന ഇവ കേരള തീരക്കടലിൽ വർധിച്ചുവരുന്നതും ആശങ്കക്കിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.