Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഖിയുടെ...

ഓഖിയുടെ ആയുസ്സ്​ ബുധനാഴ്ച വരെ 

text_fields
bookmark_border
Ochki-Cyclone
cancel

തി​രു​വ​ന​ന്ത​പു​രം: നി​ര​വ​ധി​പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​െൻറ ആ​യു​സ്സ്​ ബു​ധ​നാ​ഴ്ച വ​രെ​യെ​ന്ന് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഇ​പ്പോ​ൾ തെ​ക്ക്--​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ഖി ചൊ​വ്വാ​ഴ്ച​യോ​ടെ ഗു​ജ​റാ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ബു​ധ​നാ​ഴ്ച​യോ​ടെ സൂ​റ​ത്തി​ൽ ഒ​ടു​ങ്ങു​മെ​ന്നു​മാ​ണ് വി​വ​രം. ഇ​പ്പോ​ൾ മ​ഹാ​രാ​ഷ്​​ട്ര​യി​ലു​ള്ള ഓ​ഖി​ക്ക് തീ​വ്ര​ത കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. അ​റേ​ബ്യ​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ചൂ​ടും മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വ​ര​ണ്ട വാ​യു​വു​മാ​ണ് ചു​ഴ​ലി​യെ ദു​ർ​ബ​ല​മാ​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച 115-125 കി​ലോ​മീ​റ്റ​റി​ലാ​ണ്​ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച 70-80 കി​ലോ​മീ​റ്റ​റി​ലേ​ക്ക് എ​ത്തും. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ 30-45 കി​ലോ​മീ​റ്റ​റി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ് സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ൽ​കു​ന്ന സൂ​ച​ന. ചൊ​വ്വാ​ഴ്​​ച കൂ​ടി ക​ന​ത്ത ന്യൂ​ന​മ​ർ​ദം ഉ​ള്ള​തി​നാ​ൽ വി​ഴി​ഞ്ഞം മു​ത​ൽ കാ​സ​ർ​കോ​ട് വ​രെ​യു​ള്ള തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്.

തീ​ര​പ്ര​ദേ​ശ​ത്ത് 20 കി​ലോ മീ​റ്റ​ർ വ​രെ ശ​ക്ത​മാ​യ തി​ര​മാ​ല​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ മീ​ൻ​പി​ടി​ത്ത​ക്കാ​ർ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala statemalayalam newsOchki Cyclone
News Summary - Ochki Cyclone effect end on Wednesday -India News
Next Story