‘ഓഖി’ രക്ഷാപ്രവർത്തനം പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ശ്രമം- സൂസപാക്യം
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്ന് തീരദേശത്തുണ്ടായ പ്രതിഷേധം തണുപ്പിക്കാൻ സർക്കാർ ശ്രമം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ലത്തീൻ കത്തോലിക്ക ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ സന്ദർശിച്ചു. എന്നാൽ, പ്രതിഷേധങ്ങള്‍ പെട്ടെന്ന് തടയാനാകില്ലെന്ന് തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ഉറ്റവരെ കാണാതായതിനെ തുടർന്ന് ജനം വേദനയിലും ഉത്കണ്ഠയിലുമാണ്, കണ്ടെത്താനുള്ളവരെക്കുറിച്ചാണ് അവരുടെ വ്യഗ്രത. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിലും അതൃപ്തിയുമുണ്ട്.
അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ മാത്രമല്ല പ്രതിഷേധം. വികാരവും രോഷവും പ്രകടിപ്പിക്കാന്‍ കൂടിയാണിതെന്ന് കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ചക്കുശേഷം ഡോ. എം. സൂസപാക്യം പറഞ്ഞു. തിരച്ചിലിനുള്ള സര്‍ക്കാര്‍ നടപടി മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം കൂടി ഉള്‍ക്കൊണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നതെന്ന് കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പ്രതിഷേധങ്ങളെ സര്‍ക്കാര്‍ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മത്സ്യത്തൊഴിലാളികളല്ലാത്ത ചിലര്‍ സമരം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. അതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. മത്സ്യത്തൊഴിലാളികളെക്കൂടി തിരച്ചിലിന് കൊണ്ടുപോയി അവര്‍ പറയുന്ന സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തും. അതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സൂസപാക്യവുമായി ബിഷപ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തി. സഭയുടെ ആവശ്യം ന്യായമാണെന്നും പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടെന്നും ഇൗ ഘട്ടത്തിൽ മറ്റ് കാര്യങ്ങളൊന്നും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.
അതിനിടെ ഒാഖി ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ലത്തീൻ കത്തോലിക്ക സഭ ഞായറാഴ്ച പ്രാർഥനാദിനമായി ആചരിക്കും. ആദ്യദിനങ്ങളിൽ കടലിൽ അകപ്പെട്ടവരെ രക്ഷിക്കാൻ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ കൂടുതൽ ജീവഹാനിയുണ്ടാകുമായിരുന്നില്ലെന്നാണ് സഭയുടെ വിലയിരുത്തൽ. 17ന് ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് കാണിക്കയും സംഭാവനയും വിശ്വാസികൾ നൽകണമെന്നും സൂസപാക്യം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.