ഒാഖി: ഒരു മൃതദേഹം കൂടി ലഭിച്ചു; കേന്ദ്ര സംഘം സന്ദർശനം തുടരുന്നു
text_fieldsതിരുവനന്തപുരം: ഓഖി ദുരന്തത്തിൽ പെട്ട് മരിച്ച ഒരാളുെട മൃതദേഹം കൂടി കണ്ടെടുത്തു. അഴീക്കൽ പുറംകടലിൽ കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തീരത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
അതിനിടെ, ഒാഖി ദുരന്തം വിലയിരുത്തുന്നതിനായെത്തിയ കേന്ദ്രസംഘം സന്ദര്‍ശനം തുടരുന്നു. ഇന്നലെ തിരുവനന്തപുരം പൂന്തുറ സന്ദര്‍ശിച്ച സംഘം ഇന്ന് വിഴിഞ്ഞം, ബീമാപള്ളി, പൊഴിയൂര്‍, അടിമലത്തുറ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇന്നലെ പൂന്തുറയിൽ ദുരന്തത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും ദുരന്ത വിവരങ്ങൾ അറിയാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ദുരന്തത്തെ സംബന്ധിച്ച പ്രസേൻറഷൻ ഇന്ന് ജില്ലാ ഭരണകൂടം സംഘത്തിനു മുന്നിൽ അവതരിപ്പിക്കും. ആരോഗ്യം, ഫിഷറീസ്, കാർഷികം, ദുരന്ത നിവാരണ സേന പ്രതിനിധികൾ എന്നിവരുമായി സംഘം ചർച്ച നടത്തും. അതിനു ശേഷം ബീമാപള്ളി മുതൽ പാറശ്ശാല വരെയുള്ള ദുരന്ത മേഖലകൾ സന്ദർശിക്കും. ശേഷം കൊല്ലത്തേക്ക് തിരിക്കും.
അതിനിടെ, സംഘത്തെ സന്ദർശിച്ച് യു.ഡി.എഫ് നിവേദനം നൽകി. കേന്ദ്രഫണ്ട് അനുവദിക്കണമെന്നും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും യു.ഡി.എഫ് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തെ ദുരന്ത വിവരങ്ങൾ ധരിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ ആരോപിച്ചു. ദുരന്ത വിവരങ്ങൾ നൽകേണ്ട ഫിഷറീസ് മന്ത്രി സ്ഥലത്തില്ല, റവന്യൂമന്ത്രിയുമില്ലെന്നും ഹസൻ കുറ്റപ്പെടുത്തി.
അതേസമയം, കേന്ദ്രസംഘത്തിെൻറ ഒരു വിഭാഗം കൊച്ചിയലും സന്ദർശനം നടത്തുന്നുണ്ട്. തോപ്പുംപടി ഹാർബറിലും ചെല്ലാനത്തുമാണ് രണ്ടംഗ കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. സർക്കാർ പറയുന്ന കണക്കിനേക്കാൾ കൂടുതൽ പേർ കടലിലുണ്ട്. അവരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് മത്സ്യബന്ധന തൊഴിലാകളികൾ കേന്ദ്ര സംഘത്തിന് നിവേദനം നൽകി.
ഓഖി ദുരിത ബാധിത മേഖലകളിലെ ജനപ്രതിനിധികളുമായും കേന്ദ്ര സംഘം ചര്‍ച്ച നടത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ബിപിന്‍ മല്ലിക്കിെൻറ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. രണ്ട് ദിവസം കൂടി കേന്ദ്ര സംഘം കേരളത്തിലുണ്ടാവും. സംഘത്തിെൻറ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രത്തില്‍ നിന്നുള്ള ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.