ചുഴലിക്കാറ്റ്: മുഖ്യമന്ത്രി ഗവർണറെ കണ്ടു
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിെൻറ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി. സദാശിവവുമായി രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. സർക്കാർ കൈക്കൊണ്ട രക്ഷാപ്രവർത്തനങ്ങളും ആശ്വാസനടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ഗവർണറുടെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ച.
മരിച്ചവരുടെ ബന്ധുക്കൾക്ക് ആശ്വാസം നൽകാനുള്ള സർക്കാർ തീരുമാനം, രക്ഷാപ്രവർത്തനം, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുെട വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തൽ, ചുഴലിക്കാറ്റിനിടെ മറ്റ് സംസ്ഥാനങ്ങളിൽ എത്തപ്പെട്ട കേരളീയരായ മത്സ്യത്തൊഴിലാളികളെ മടക്കിക്കൊണ്ടുവരൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി.
കഴിഞ്ഞ ദിവസം ദക്ഷിണ നാവിക കമാൻഡിലെ ഫ്ലാഗ് ഒാഫിസറും കമാൻഡിങ് ചീഫുമായ വൈസ് അഡ്മിറൽ എ.ആർ. കാർവേ, എറണാകുളം കലക്ടർ എന്നിവർ ഗവർണറെ കണ്ട് രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നു.
On my invitation, Chief Minister @CMOKerala visited Kerala Raj Bhavan. We discussed important matters of the State including the State-wide relief and rescue operations carried out in the aftermath of the Cyclone #okchi pic.twitter.com/nroZjRWHJB
— Kerala Governor (@KeralaGovernor) December 6, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.