Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി വിമർശനം: ജേക്കബ്​...

ഒാഖി വിമർശനം: ജേക്കബ്​ തോമസി​നെതിരെ അച്ചടക്ക നടപടിയുമായി സർക്കാർ 

text_fields
bookmark_border
ഒാഖി വിമർശനം: ജേക്കബ്​ തോമസി​നെതിരെ അച്ചടക്ക നടപടിയുമായി സർക്കാർ 
cancel

തിരുവനന്തപുരം: ജേക്കബ്​ തോമസിനെതിരായ അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ടു പോകുന്നു. ഒാഖി ദുരന്തത്തിൽ സർക്കാറിശന വിമർശിച്ചതിന്​ ജേക്കബ്​ തോമസിനെ സസ്​പ​​െൻറ്​ ചെയ്​തിരുന്നു. അച്ചടക്ക നടപടിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നതി​​​െൻറ സൂചനയാണ്​ അധികൃതർ നൽകുന്നത്​. 

അച്ചടക്ക നടപടി സ്വീകരിച്ച ശേഷം ജേക്കബ്​ തോമസിന്​ നൽകിയ മെമോയിൽ അദ്ദേഹം നൽകിയ വിശദീകരണം തൃപ്​തികരമല്ലെന്ന്​ കാണിച്ച്​ സർക്കാർ തള്ളിയിരിക്കുകയാണ്​. വിമർശനങ്ങളിൽ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ്​ ജേക്കബ്​ തോമസ്​ നൽകിയിരുന്നത്​. ഒാഖിയിൽ എ​െന്തല്ലാം നടപടികൾ സ്വീകരിച്ചെന്ന കാര്യം സർക്കാർ വ്യക്​തമായി പരസ്യപ്പെടുത്തിയിരുന്നില്ലെന്നും ​മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്​ഥാനപ്പെടുത്തിയാണ്​ താൻ നിലപാട്​ വ്യക്​തമാക്കിയതെന്നുമായിരുന്നു ജേക്കബ്​ തോമസി​​​െൻറ വിശദീകരണം. എന്നാൽ സംസ്​ഥാന​െത്ത ക്രമസമാധാന നില തകർന്നെന്ന തരത്തിൽ നടത്തിയ പ്രസ്​താവന അദ്ദേഹം നി​േഷധിച്ചു. ​ 

അദ്ദേഹത്തി​​​െൻറ മറുപടി തൃപ്​തികരമല്ലെന്ന്​ കാണിച്ചാണ്​ സർക്കാർ തള്ളിയത്​. സംഭവത്തിൽ ചീഫ്​ സെക്രട്ടറി മുഖ്യമന്ത്രിക്ക്​ റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. വിഷയത്തിൽ നടപടികൾ വ്യക്​തമാക്കി കേന്ദ്ര പേഴ്​സണൽ മന്ത്രാലയത്തിനും റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. റിപ്പോർട്ട്​ മുഖ്യമന്ത്രിയുടെ തീരുമാനത്തിന്​ വിട്ടിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jacob thomaskerala newsmalayalam newsOckhiDisiplinary Action
News Summary - Ockhi : Govt Continue Disiplinary Actions Against Jacob thomas - Kerala News
Next Story