ഒാഖി സഹായം; ലത്തീൻസഭ കാര്യങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല –മന്ത്രി
text_fieldsതിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ കാര്യങ്ങൾ ലത്തീൻസഭ ഗൗരവമായി ഇതുവരെയും മനസ്സിലാക്കിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സർക്കാർ സഹായങ്ങൾ കിട്ടിയിട്ടില്ലെന്ന സഭയുടെ ആരോപണം അടിസ്ഥാനരഹിതമാണ്.
ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മാധ്യമപ്രവർത്തകരോട് മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചർച്ചക്ക് സമയം ചോദിച്ചപ്പോൾ പാർട്ടി സമ്മേളനങ്ങളാെണന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുവെന്ന സഭയുടെ ആരോപണം അസംബന്ധമാണ്. 7000 കോടിയുടെ പ്രോജക്ട് സമർപ്പിച്ചിട്ട് ഒരു പൈസപോലും കേന്ദ്രം തന്നില്ല. സർക്കാറിെൻറ ദുരിതാശ്വാസനിധിയിൽ നിന്നാണ് സഹായങ്ങൾ നൽകിയത്. കേന്ദ്ര സഹായം കിട്ടാതായതോടെ 2000 കോടിയുടെ സ് പെഷൽ പ്രോജക്ട് സംസ്ഥാനം തയാറാക്കിവരികയാണ്.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കുവേണ്ട ഉപകരണങ്ങൾ ബോട്ടുകളിൽ ഏർപ്പെടുത്തുമെന്നത് ഒറ്റദിവസം കൊണ്ട് നടക്കുന്ന ഒന്നല്ല. അതിെൻറ നിർമാണങ്ങൾ കെൽേട്രാണിൽ നടന്നുവരികയാണ്. മറൈൻ ആംബുലൻസ് എന്നതും യാഥാർഥ്യമാകും. അതിനും നിശ്ചിത കാലതാമസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.