ഓടനാവട്ടം രാജേന്ദ്രൻ വധം: നാല് പ്രതികളെയും വെറുതെ വിട്ടു
text_fieldsകൊച്ചി: കൊല്ലം ഓടനാവട്ടത്ത് സ്വകാര്യബസ് ഡ്രൈവെറ കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി നാല് പ്രതികെളയും ഹൈകോടതി വെറുതെ വിട്ടു. കൊല്ലം ഒാടനാവട്ടം ഇടപ്പാൻകോണം ലക്ഷ്മി വിലാസത്തിൽ രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഒാടനാവട്ടം സ്വദേശികളുമായ ചൂളയിൽ തെേക്കക്കര പുത്തൻവീട്ടിൽ ചൂള വിജയൻ എന്ന വിജയൻപിള്ള, ആനന്ദ ഭവനിൽ പട്ടാള ഷിബുവെന്ന ഷിബു, കോട്ടവിള വീട്ടിൽ പൊടിക്കൊച്ച് സുരേഷ് എന്ന സുരേഷ് കുമാർ, കാഞ്ഞിരക്കൽ വീട്ടിൽ കാഞ്ഞിരക്കൈ സുരേഷ് എന്ന സുരേഷ് കുമാർ എന്നിവരെയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടത്. കൊല്ലം അഡീ. സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
2011 ആഗസ്റ്റ് 21ന് രാത്രി ഒമ്പതിന് ബസ് ജീവനക്കാരോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത രാജേന്ദ്രനെ പ്രതികൾ അടിച്ചുവീഴ്‌ത്തിയശേഷം ചവിട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് തെളിവുകളിൽനിന്ന് വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് പ്രതികെള ഹൈകോടതി കുറ്റമുക്തരാക്കിയത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ ദൃക്‌സാക്ഷികളിൽ ഏറെപ്പേരും കൂറുമാറി. കുറ്റകൃത്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.