യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഒഡിഷ സ്വദേശി പിടിയിൽ
text_fieldsകോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡിഷ സ്വദേശിയായ പിങ്കുപാലിയെയാണ് (23) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം ജോലി ചെയ്ത അസം സ്വദേശിയെയാണ് ആക്രമിച്ചത്.
ഇരുവരും പൂവൻതുരുത്തിലെ റബർ മാറ്റ് നിർമാണ സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു. കഴിഞ്ഞദിവസം പുലർച്ച എയർ കംപ്രസ്സർ അസം സ്വദേശിയുടെ മലദ്വാരത്തിൽ തള്ളിക്കയറ്റി ശക്തമായ കാറ്റ് ഉള്ളിലേക്ക് കടത്തിവിടുകയായിരുന്നു. കുടലിന് സാരമായ പരിക്കേറ്റ അസം സ്വദേശി മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പിങ്കുപാലിക്ക് അസം സ്വദേശിയോട് മുൻവിരോധമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു കൊലപാതകശ്രമമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.