വാഗമണിലെ ഓഫ് റോഡ് ജീപ്പ് റൈഡ്; നടൻ ജോജുവിനെതിരെ കേസ്
text_fieldsപീരുമേട്: വാഗമൺ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ വാഗമൺ പൊലീസ് കേസെടുത്തു. ലൈസൻസും വാഹനത്തിന്‍റെ രേഖകളുമായി ഒരാഴ്ചക്കകം ഇടുക്കി ആർ.ടി.ഒ മുമ്പാകെ ഹാജരാകണമെന്ന് ജോജുവിന് നിർദേശം നൽകിയിട്ടുണ്ട്.
ജോജു, സ്ഥലം ഉടമ, പരിപാടിയുടെ സംഘാടകർ എന്നിവർക്കെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
ജോജു ജോർജ് ഓഫ് റോഡ് റേസിൽ വാഹനം ഓടിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ല പ്രസിഡന്‍റ് ടോണി തോമസാണ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയത്. തുടർന്ന് നടന് നോട്ടീസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചായി അപകടങ്ങളുണ്ടാവുന്നതിനാൽ ഇത്തരം വിനോദങ്ങൾക്ക് നിയന്ത്രണമുണ്ട്. ജില്ലയിൽ ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഓഫ് റോഡ് റേസ് നടത്താൻ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് ജോജുവിനെതിരെ പൊലീസ് കേസെടുത്തത്. ജില്ല കലക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടന്നാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.