അനുമതിയില്ലാതെ ഓഫ് റോഡ് റൈഡ്: ജോജു ജോർജ് ആർ.ടി.ഒക്ക് മുന്നിൽ ഹാജരായി
text_fieldsതൊടുപുഴ: വാഗമണ്ണിൽ അനുമതിയില്ലാതെ ഓഫ് റോഡ് റൈഡ് നടത്തിയ കേസിൽ നടൻ ജോജു ജോർജ് ഇടുക്കി ആർ.ടി.ഒക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴി വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് മുന്നറിയിപ്പില്ലാതെയാണ് ജോജു എത്തിയത്. ഈ ആഴ്ച ഹാജരാകുമെന്ന് അധികൃതരെ അറിയിച്ചിരുന്നെങ്കിലും തീയതിയോ സമയമോ കൃത്യമായി അറിയിച്ചിരുന്നില്ല. ഓഫ് റോഡ് റൈഡിന് അനുമതിയില്ലാത്ത സ്ഥലമാണെന്ന് അറിയില്ലെന്നും മറ്റാർക്കും അപകടം ഉണ്ടാക്കുംവിധം വാഹനമോടിച്ചിട്ടില്ലെന്നും ജോജു മൊഴി നൽകിയതായാണ് വിവരം.
ഓഫ് റോഡ് ട്രക്കിങ്ങിന് നിരോധനം നിലനിൽക്കുന്ന ജില്ലയിൽ കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനും അപകടകരമായ വിധം വാഹനമോടിച്ചതിനും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുമാണ് ജോജുവിനും സംഘാടകർക്കുമെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.